ബാഡ്മിന്റണ്‍ റാങ്കിങ്: മലയാളി താരം പ്രണോയിക്ക് മുന്നേറ്റം
ന്യൂഡല്‍ഹി: യു.എസ് ഓപണ്‍ ഗ്രാന്‍പ്രീ ബാഡ്മിന്റണ്‍ കിരീടം നേടിയ മലയാളി താരം എച്.എസ് പ്രണോയിക്ക് റാങ്കിങില്‍ മുന്നേറ്റം. ഏറ്റവും പുതിയ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് റാങ്കിങില്‍ പ്രണോയ് 17ാം റാങ്കിലേക്ക് മുന്നേറി. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മലയാളി താരത്തിന്റെ മുന്നേറ്റം.
യു.എസ് ഓപണ്‍ ഫൈനലില്‍ പ്രണോയിയോട് തോറ്റ പി കശ്യപ് 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 47ാം റാങ്കില്‍. ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ താരം സമീര്‍ വര്‍മ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 28ാം റാങ്കില്‍. ഇന്ത്യന്‍ പുരുഷ താരങ്ങളില്‍ റാങ്കിങില്‍ മുന്നിലുള്ളത് കിഡംബി ശ്രീകാന്താണ്. താരം എട്ടാം സ്ഥാനത്ത്. അജയ് ജയറാം 16ാം റാങ്കിലും ബി സായ് പ്രണീത് ഒരു സ്ഥാനം ഇറങ്ങി 19ാം സ്ഥാനത്തും നില്ക്കുന്നു.
വനിതകളില്‍ പി.വി സിന്ധു അഞ്ചാം സ്ഥാനം നിലനിര്‍ത്തി. മറ്റൊരു താരം സൈന നേഹ്വാള് ഒരു സ്ഥാനം നഷ്ടപ്പെട്ട് 16ാം റാങ്കില്‍. ഇരുവരും ഒഴികെ മറ്റൊരു ഇന്ത്യന്‍ വനിതാ താരവും സിംഗിള്‍സ് റാങ്കിങിലെ ആദ്യ 25ല്‍ ഇല്ല.
മിക്സഡ് ഡബിള്‍സില്‍ ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യം മൂന്ന് സ്ഥാനം ഇറങ്ങി 20ാം റാങ്കില്‍. പുരുഷ, വനിതാ ഡബിള്‍സ് റാങ്കിങിലെ ആദ്യ 25ല്‍ ഒരു ഇന്ത്യന്‍ സഖ്യവും ഇടംപിടിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."