HOME
DETAILS

ഉയിഗൂര്‍ മുസ്‌ലിംകളുടെ നിലവിളി കേള്‍ക്കാതെ പോകരുത്

  
backup
November 28 2018 | 19:11 PM

suprabhaatham-29-11-2018-editorial

 

ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ചൈനീസ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കൊടും ക്രൂരതക്കെതിരേ യു.എന്‍.ഒ ശക്തിയോടെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും പീഡനം അനുഭവിക്കുന്ന ജനത എന്ന് റോഹിംഗ്യന്‍ മുസ്‌ലിംകളെ വിശേഷിപ്പിച്ച യു.എന്‍.ഒ അതേ ചടുലതയോടെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂര കൃത്യങ്ങള്‍ക്കെതിരെയും ലോക മനഃസാക്ഷിയെ ഉണര്‍ത്തണം. കേട്ടാല്‍ രക്തം ഉറഞ്ഞുപോകുന്ന കൊടിയ പീഡനങ്ങളാണ് ഉയിഗൂര്‍ മുസ്‌ലിംകള്‍ ചൈനീസ് തടങ്കല്‍ പാളയങ്ങളില്‍ അനുഭവിച്ചു തീര്‍ക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ കോണ്‍സന്‍ട്രേഷന്‍ തടങ്കല്‍ പാളയമായി ചൈനയിലെ തടങ്കല്‍ പാളയങ്ങള്‍ മാറിയിരിക്കുന്നു.
ചൈനക്കെതിരേ ലോക രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരുമാണ് കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ ഒത്തുകൂടിയത്. ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ലോകരാഷ്ട്രങ്ങളെ ഉണര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ലോക രാഷ്ട്രങ്ങള്‍ നടപടി എടുക്കുന്നില്ലെങ്കില്‍ മനുഷ്യാവകാശ ലംഘനത്തിന് അംഗീകാരം നല്‍കുന്നതിന് തുല്യമാകുമത്. ചൈനയിലെ തടങ്കല്‍ പാളയങ്ങള്‍ അടച്ചുപൂട്ടണമെന്ന് 26 രാജ്യങ്ങളില്‍ നിന്നായി വന്ന 278 പണ്ഡിതര്‍ വാഷിങ്ടണില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തടങ്കല്‍ പാളയങ്ങളെക്കുറിച്ച് അന്വേഷിക്കാനും അവ അടച്ചുപൂട്ടാനും യു.എന്‍.ഒ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.
പത്തു ദശലക്ഷത്തോളം ഉയിഗൂര്‍ മുസ്‌ലിംകളാണ് ഷിന്‍ജിയാങ്ങിലെ പ്രവിശ്യയില്‍ ഉള്ളത്. കസാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ പ്രദേശത്തെ ചൈന വര്‍ഷങ്ങള്‍ക്കു മുന്‍പ് അധിനിവേശം നടത്തി കീഴടക്കുകയായിരുന്നു. അല്ലാതെ ചൈനയുടെ ഭാഗമല്ല ഇപ്പോള്‍ ഷിന്‍ജിയാങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം. ആ രാജ്യത്തെ ജനങ്ങളുടെ ഇസ്‌ലാം മതവിശ്വാസത്തെയും സാംസ്‌ക്കാരിക മൂല്യങ്ങളെയും നശിപ്പിക്കുകയായിരുന്നു ചൈന. തുര്‍ക്കിസ്ഥാന്‍ എന്ന പേരുമാറ്റി ഷിന്‍ജിയാങ് എന്ന് നാമകരണം ചെയ്തു. അന്നുതൊട്ട് ഈ പ്രദേശത്തെ ഉയിഗൂര്‍ ജനത സ്വയംഭരണത്തിന് വേണ്ടി പോരാടുകയാണ്. ഒരു കോടിയോളം വരുന്ന ജനതയെ ചൈന അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. തദ്ദേശിയരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും ആക്ഷേപിച്ച് അവരെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയാക്കുന്നു. ഷിന്‍ജിയാങ്ങിലെ വിവിധ തടങ്കല്‍ പാളയങ്ങളില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ സംഘടന തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്.
തടങ്കല്‍ പാളയങ്ങളില്‍ നിരവധി തവണ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായ മിഹ്‌റിഗുല്‍ എന്ന മുസ്‌ലിം യുവതി വിവരിച്ചതു കേട്ട് മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ വിതുമ്പിയിട്ടുണ്ടാകും. ഒന്നും രണ്ടും തവണയല്ല പല വര്‍ഷങ്ങളിലായി ഇവരെ ചൈനീസ് ഭരണകൂടം പിടികൂടി ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കുകയായിരുന്നു. ഉറങ്ങാന്‍ അനുവദിക്കാതെ നിരന്തരം ഷോക്കടിപ്പിച്ചു കൊണ്ടിരുന്നു. വാഷിങ്ടണില്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ അവര്‍ പറഞ്ഞ വിവരങ്ങള്‍ സ്‌തോഭജനകമായിരുന്നു. ഒടുവില്‍ എന്നെയൊന്ന് മരിപ്പിച്ച് തരുമോ എന്നുവരെ അവര്‍ക്ക് ക്രൂരരായ ചൈനീസ് പീഡകരോട് യാചിക്കേണ്ടിവന്നു. ഇങ്ങിനെ യാചിക്കണമെങ്കില്‍ എന്തുമാത്രം കൊടും പീഡനങ്ങളായിരിക്കും അവര്‍ അനുഭവിച്ചിട്ടുണ്ടാവുക. അന്യരുടെ ജന്മദേശം കൈയേറി അവിടത്തെ ജനങ്ങളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും ചവിട്ടിമെതിച്ച് ചൈനീസ് സ്തുതിഗീതം പാടാന്‍ നിര്‍ബന്ധിക്കുന്ന ഭരണാധികാരികളാണ് ആധുനിക കാലത്തെ ഹിറ്റ്‌ലര്‍മാര്‍.ഉയിഗൂര്‍ മുസ്‌ലിംകളുടെ നേതാവായ ദുല്‍ഖര്‍ ഈസയെ ഭീകരവാദിയാക്കി മുദ്രകുത്തിയിരിക്കുകയാണ് ചൈന. ഉയിഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കു സമാനമാണ് ടിബറ്റന്‍ ജനത അനുഭവിക്കുന്നത്. അവരുടെ ആത്മീയ നേതാവായ ദലൈലാമയെ സന്ദര്‍ശിച്ചു ദുല്‍ഖര്‍ ഈസ സംഭാഷണം നടത്തിയിരുന്നു. ചൈനക്ക് അതത്ര രുചിച്ചില്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റ് അതിന് സമ്മതിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഉയിഗൂരിലും ടിബറ്റിലും പീഡനങ്ങള്‍ നടക്കുന്നില്ലെന്ന കള്ളപ്രാചാരണങ്ങള്‍ ചൈന അഴിച്ചുവിടുകയും ചെയ്യുന്നു. ചൈനീസ് ക്രൂരത സഹിക്കവയ്യാതെയാണ് ദലൈലാമ ഇന്ത്യയിലെ ധരംശാലയില്‍ അഭയംതേടിയത്. ദലൈലാമയും ദുല്‍ഖര്‍ ഈസയും സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ ചൈനയില്‍ നേരിടേണ്ടിവരുന്ന കൊടുംപീഡനങ്ങളുടെ ഇരകളാണ്. ഉയിഗൂരില്‍നിന്ന് അലയടിച്ചുകൊണ്ടിരിക്കുന്ന നിരാലംബരായ ജനതയുടെ ആര്‍ത്തനാദങ്ങള്‍ ഇനിയും ലോകം കേള്‍ക്കാതെ പോകരുത്. സ്വയംഭരണാവകാശത്തിനു വേണ്ടി പൊരുതുന്ന ഈ ജനതയോട് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago