തളിപ്പറമ്പ് സി.എച്ച് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ലീഡേഴ്‌സ് മീറ്റും സ്‌നേഹസംഗമവും ആഗസ്റ്റ് നാലിന്
ജിദ്ദ: കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ്
സി.എച്ച് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ലീഡേഴ്‌സ് മീറ്റും സ്‌നേഹസംഗമവും ആഗസ്റ്റ് നാലിന് ദമാം അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കണ്ണൂര്‍-കാസര്‍ഗോഡ് നാഷണല്‍ ഹൈവേയോട്‌ചേര്‍ന്ന് പരിയാരം ഏബേറ്റില്‍ ഒരേക്കറില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് സി.എച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരായ രോഗികകള്‍കുളള ഡയാലിസസ്, അപകടം മൂലമോ മറ്റോ മരണമടയുന്നവരുടെ മയ്യിത്തുകള്‍ കുളിപ്പിക്കാനുളള വിപുലമായ സൗകര്യം, ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും റമദാനില്‍ ഇഫ്ത്താര്‍ സൗകര്യം, ആധുനിക ലബോറട്ടറി ഫിസിയോതെറാപ്പി സെന്റര്‍ എന്നിവ സി.എച്ച് സെന്ററിന് കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ നിരവധി രോഗികളാണ് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തുന്നത്.
നിലവില്‍ സഊദിയില്‍ ജിദ്ദ, ദമാം, റിയാദ്, യാംബു, ത്വാഹിഫ് എന്നിവിടങ്ങളില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടനെ സഊദിയുടെ വിവിധ മേഖലയില്‍ കൂടി തളിപ്പറമ്പ് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനം വിപുലപെടുത്തും. ദമാമിലെ സ്‌നേഹസംഗമത്തില്‍ സഊദിയുടെ എല്ലാമേഖലയിലും പ്രവര്‍ത്തകരും സംബന്ധിക്കും. വൈകുന്നേരം നാല് മണിക്ക് ലീഡേഴ്‌സ് മീറ്റും ഏഴ് മണിക്ക് സ്‌നേഹസംഗമവും നടക്കും. പരിപാടിയില്‍ സാമൂഹ്യ രാഷ്ടീയ മതരംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ ടി.പി മുഹമ്മദും ജനറല്‍ കന്‍വീനര്‍ ഉമര്‍ അരിപ്പാബ്രയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."