തിരൂര്‍ പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് ഏറ്റുമുട്ടല്‍
തിരൂര്‍: എസ്.എസ്.എം പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എസ്.എഫ്.ഐ-എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലാണ് പ്രശ്‌നമുണ്ടായത്. കോളജിന്റെ പ്രവേശന കവാടത്തില്‍ പകല്‍ 1.30ഓടെയാണ് ഇരുവിഭാഗം വിദ്യാര്‍ഥികളും സംഘടിച്ച് കൊമ്പുകോര്‍ത്തത്.
തിരുവനന്തപുരത്തെ ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ സംഘടനാ പ്രവര്‍ത്തനസ്വാതന്ത്ര്യം തടയാനുള്ള ശ്രമത്തിനെതിരേയായിരുന്നു എം.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും പ്രതിഷേധം. പ്രതിഷേധവുമായി കോളജ് പ്രവേശനകവാടത്തില്‍ ഇരുകൂട്ടരും സംഘടിച്ചതോടെ പ്രകോപനപരമായ മുദ്രവാക്യം വിളിയും പോര്‍വിളിയുമായി അന്തരീക്ഷം സംഘര്‍ഷഭരിതമാകുകയായിരുന്നു. പരസ്പരമുള്ള മുദ്രാവാക്യം വിളിക്കിടയില്‍ പല തവണ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരിയതോതില്‍ ഏറ്റുമുട്ടുകയും ചെയ്തു. പ്രശ്‌നം തുടങ്ങി ഒരു മണിക്കൂറിനകം തിരൂര്‍ എസ്.ഐ സുമേഷ് സുധാകറും പൊലിസുകാരുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിദ്യാര്‍ഥികള്‍ വഴങ്ങാതായതോടെ പൊലിസ് മടങ്ങിപ്പോയി. പൊലിസ് തിരിച്ചുപോയി ഒരു മണിക്കൂറോളം സമയം കൂടി കഴിഞ്ഞാണ് ഇരുവിഭാഗം വിദ്യാര്‍ഥികളും പിരിഞ്ഞുപോയത്.
എന്നാല്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കോളജിന്റെ പ്രവേശന കവാടം അടച്ച് അധികൃതര്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കും സ്ഥാപനത്തിലെ വസ്തുവഹകള്‍ക്കും സുരക്ഷയൊരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."