അബുദാബി: യു എ ഇ സഹിഷ്ണുത വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബി വനിതാ കെഎംസിസി യുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
അബുദാബി: ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാന്‍ അബുദാബി വനിതാ കെ എം സി സി പ്രവര്‍ത്തകര്‍ ജില്ലാ ഘടകങ്ങള്‍ മുഖേന ശേഖരിച്ച പുതു വസ്ത്രങ്ങളടക്കമുള്ള വസ്തുക്കള്‍ അബുദാബി റെഡ് ക്രെസന്റിന് കൈമാറി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ്ററില്‍ നടന്ന ചടങ്ങില്‍ വനിതാ കെഎംസിസി സംസ്ഥാന പ്രസിഡന്റ് വഹീദ ഹാരിസ് റെഡ്ക്രസന്റ് പ്രതിനിധി മുഹമ്മദ് അസ്ഹറിന് ശേഖരിച്ച വസ്ത്രങ്ങളും മറ്റ് വസ്തുവകകളും കൈമാറി, കെഎംസിസി രക്ഷാധികാരി ഫാത്തിമ സലാം, ഫെമിന നിസാര്‍, ഷമീന ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. കെ എം സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, മീഡിയ കണ്‍വീനര്‍ റാഷിദ് എടത്തോട് എന്നിവര്‍ സംബന്ധിച്ചു, സഹിഷ്ണുത വര്‍ഷാചരണം ഡിലിജെന്‍ഷിയ എന്ന പേരില്‍ ഏകദിന ക്യാമ്പോട് കൂടിയാണ് സമാരംഭം കുറിച്ചത്. മുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്ത ക്യാമ്പില്‍ വനിതാ ലീഗ് സംസ്ഥാന നേതാക്കളായ സുഹ്റ മമ്പാട്, അഡ്വക്കേറ്റ് കുല്‍സു ടീച്ചര്‍, രോഷ്നി ഖാലിദ്, ഡോക്ടര്‍ ഫൗസിയ അഹമ്മദ്, പ്രമുഖ എന്‍ എല്‍ പി ട്രൈനെര്‍ ഡോക്ടര്‍ ആന്‍സി ജോര്‍ജ് ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. രണ്ടാം ഘട്ടമായാണ് വസ്ത്ര ശേഖരണവും വിതരണവും നടത്തിയത്. സഹിഷ്ണുത വര്‍ഷാചരണത്തിന്റെ മൂന്നാം ഘട്ടമായി ഡിസംബര്‍ ആറിന് രക്ത ദാന ക്യാമ്പ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളോടെ നടത്തുമെന്ന് വനിതാ കെ എം സി സി നേതാക്കള്‍ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."