HOME
DETAILS

മദ്രാസ് ഐ.ഐ.ടി ഒരു സവര്‍ണ കോട്ട; ദലിത്, മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അവിടെ യാതൊരു പരിഗണനയും ലഭിക്കില്ലെന്നും മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി

  
backup
November 18 2019 | 09:11 AM

former-iit-madras-prof-vasantha-kandasamy-interview-18-11-2019

 

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാതിമ ലത്തീഫ് ജീവനൊടുക്കിയ സംഭവം വിവാദമായിരിക്കെ, സ്ഥാപനത്തില്‍ ദലിത്, മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ കടുത്ത വിവേചനം നില്‍ക്കുന്നതായി വെളിപ്പെടുത്തി മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി രംഗത്ത്.

മദ്രാസ് ഐ.ഐ.ടി ഒരു ജാതിക്കോട്ടയാണെന്നും ഭരണഘടനയ്ക്കും നിയമത്തിനും അതീതമായി അവിടെ സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐ.ഐ.ടിയിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപിക പ്രൊഫ. വസന്ത കന്തസാമി പറഞ്ഞു. ഐ.ഐ.ടിയില്‍ ദളിത്, മുസ്‌ലിം വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ മനപൂര്‍വം കുറയ്ക്കുകയാണെന്നും കാംപസില്‍ എവിടെ നോക്കിയാലും സവര്‍ണാധിപത്യം മാത്രമാണ് കാണാന്‍ കഴിയൂവെന്നും അവര്‍ ആരോപിച്ചു. പ്രമുഖ തമിഴ് ടെലിവിഷന്‍ ചാനല്‍ നക്കീരന് നല്‍കിയ അഭിമുഖത്തിലാണ് ഐ.ഐ.ടിയിലെ ജാതി/മത വിവേചനങ്ങളെ കുറിച്ച് വസന്ത കന്തസാമി വെളിപ്പെടുത്തിയത്.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ഭരണഘടനയ്ക്കും നിയമത്തിനും അതീതമായാണ് ഐ.ഐ.ടി സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നത്. സംവരണം പോലും കൊടുക്കുന്നില്ല. അതൊരു സവര്‍ണജാതിക്കോട്ടയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് യാതാരു പരിഗണനയും അവിടെയില്ല. ദലിത് വിദ്യാര്‍ഥികള്‍ക്ക് അവിടെ ഒരു മുറി ലഭിക്കാന്‍ പോലും പ്രായസമാണ്. ദലിത് അധ്യാപകര്‍ക്ക് യോഗ്യത ഉണ്ടായിട്ടുപോലും പ്രൊഫസര്‍പദവി കൊടുക്കാന്‍ മടിയാണ്- അവര്‍ പറഞ്ഞു.

28 വര്‍ഷത്തെ തന്റെ സര്‍വിസിനിടെ ഐ.ഐ.ടിയില്‍ എം.എസ്‌സിക്ക് വന്നത് 10ല്‍ താഴെ മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമാണ്. മുസ്‌ലിംകളെ സംബന്ധിച്ച് ഐ.ഐ.ടിയിലെ പഠനം അതിജീവിക്കുകയെന്നത് കഠിനമാണ്. ദളിത്-ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് തയാറാക്കുന്ന ഗവേഷണപ്രബന്ധം പോലും സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തുകൊടുക്കുന്ന രീതി പോലും അവിടെ സാധാരണയാണ്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് സമൂഹത്തിന് ഉപകാരമുള്ള ഏതെങ്കിലും കണ്ടുപിടുത്തം ഉണ്ടായിട്ടുണ്ടോ? എന്തുകൊണ്ടാണ് ഗവേഷക വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ അവര്‍ പരസ്യപ്പെടുത്താത്തത്. പ്രബന്ധള്‍ എന്തിനാണ് അടച്ചുവച്ചിരിക്കുന്നത്. വലിയ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമ്പോഴാണ് പഠിക്കുന്ന വിദ്യാര്‍ഥിക്ക് പോലും ഐ.ഐ.ടിയിലെ പ്രബന്ധങ്ങള്‍ ലഭക്കാന്‍ ബുദ്ധിമുട്ടുളളത്.

ഫാത്തിമ ലത്തീഫിനെ അവര്‍ ഒറ്റപ്പെടുത്തി അപമാനിച്ചിരിക്കാം. മാനസികമായി തകര്‍ത്തിരിക്കാം.. അല്ലാതെ എങ്ങനെയാണ് ഇത്രയും കഴിവുള്ള വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുക? ഫാത്തിമ പറഞ്ഞ അധ്യാപകരെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. ഇന്റേണല്‍ മാര്‍ക്കില്‍ പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള സാധ്യതകള്‍ ഇല്ല. അധ്യാപകര്‍ തങ്ങളുടെ താല്‍പര്യവും ഇഷ്ടക്കേടും ഇന്റേണല്‍ മാര്‍ക്കില്‍ പ്രകടമാക്കുന്ന സാഹചര്യം ചെന്നൈ ഐ.ഐ.ടിയിലുണ്ട്. ഒരു വിദ്യാര്‍ത്ഥിയെ തോല്‍പ്പിക്കാനും ജയിപ്പിക്കാനും അധ്യാപകന്‍ വിചാരിച്ചാല്‍ നടക്കുന്ന സാഹചര്യമാണ് അവിടെയുള്ളത്. ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ്‌ചെയ്ത് ജയിലിലടക്കണണമെന്നും അവര്‍ ആവശ്യപ്പെട്ടു.


former iit madras prof vasantha kandasamy interview



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago