'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം'; പദ്ധതി ജില്ലയെ മാലിന്യമുക്തമാക്കും
മലപ്പുറം: സമഗ്ര മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണം ഓഗസ്റ്റ് ആറിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
വീടുകള്‍, ഫഌറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്‌കരണം സംബന്ധിച്ച വിവരശേഖരണണത്തിന് തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, ആശാ വര്‍ക്കേഴ്‌സ്, എന്‍.സി.സി, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്‌ക്രോസ്, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, എം.പി.കെ.ബി.വൈ, എസ്.എ.എസ് ഏജന്റുമാര്‍ തുടങ്ങിയവര്‍ കണക്കെടുപ്പുമായി സഹകരിക്കും.
ഒക്‌ടോബര്‍ രണ്ടിനകം ജില്ലയെ പൂര്‍ണമായും മാലിന്യമുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണം. സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ പല പ്രവര്‍ത്തനങ്ങളും കാഴ്ചവച്ച മലപ്പുറം ജില്ല മാലിന്യമുക്തമാക്കുന്ന യജ്ഞത്തിലും ജനങ്ങള്‍ പൂര്‍ണമനസോടെ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, മലപ്പുറം നഗരസഭാ ചെര്‍പേഴ്‌സന്‍ സി.എച്ച് ജമീല, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സന്‍ എം സാബിറ, നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ്, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ കെ നഫീസ, എ.ഡി.സി ജനറല്‍ എ ഫെയ്‌സി, ശുചിത്വമിഷന്‍ കോഡിനേറ്റര്‍ സി.കെ അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."