ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി മെഡിക്കല്‍ ക്യാമ്പ്
ജിദ്ദ : മലപ്പുറം ജില്ലാ കെ എം സി സി യും, അബീര്‍ മെഡിക്കല്‍ സെന്റര്‍ ഷറഫിയയും സംയുക്തമായി നടത്തിയ ഏകദിന സൗജന്യ മെഡിക്കല്‍ ക്യാംപ് ആശ്വാസകരമായി. രാവിലെ എട്ടു മണി മുതല്‍ തുടങ്ങിയ ക്യാംപ് വൈകീട്ട് അഞ്ചു മണി വരെ നീണ്ടു നിന്നിരുന്നു. അബീര്‍ ഗ്രൂപ് മാനേജിങ്ങ് ഡയറക്ടര്‍ ആലുങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് വി.പി. ഉനൈസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന ചടങ്ങില്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, അബുബക്കര്‍ അരിമ്പ്ര, വി.പി മുസ്തഫ, ജില്ലാ കമ്മിറ്റി എക്സിക്യടീവ് അംഗങ്ങള്‍, അബീര്‍ ഗ്രൂപ്പ് ഓപ്പറേഷന് ഡയറക്റ്റര്‍ ഡോ. അഹമ്മദ് ആലുങ്ങല്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍ ജലീല്‍ ആലുങ്ങല്‍, സലിം റാവുത്തര്‍, ഗോപി നെടുങ്ങാടി, അബ്ദുല്‍ സലാം കോട്ടേപാറ, എന്നിവര്‍ സന്നിഹിതനായിരുന്നു.
ഡോ.നിഷാന, ഡോ.സിറാജുദ്ധീന്, ഡോ.ശരീഫ് ഹസ്സന്, സിസ്റ്റര്‍ ആയിഷ തുടങ്ങിയവര്‍ നേതൃത്വം നല്കിയ ക്യാമ്പ് സീതി കൊളക്കാടന്‍, അബ്ദുല്‍ ഹഖ് തിരുരങ്ങാടി, ജുനൈസ്, ഹബീബ് , മജീദ് അരിമ്പ്ര, ഇല്യാസ് കല്ലിങ്ങല്‍, നാസര്‍ കാടാമ്പുഴ, സാബില്‍ മമ്പാട്, ജലാല്‍ തേഞ്ഞിപ്പലം, സുല്‍ഫി, ഗഫൂര്‍ മങ്കട, മാനു പട്ടിക്കാട് തുടങ്ങിയവര്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."