ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ മകനെ കൊന്നു: നസീറുദ്ദീന്റെ പിതാവ്
കോഴിക്കോട്: ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ ചെറുപ്പക്കാരനായ മകനെ നിഷ്ഠൂരമായി കൊല ചെയ്യുകയായിരുന്നുവെന്ന് നസീറുദ്ദീന്റെ പിതാവ് കെ.പി അബ്ദുല്‍ അസീസ്. നിസാരവും പടച്ചുണ്ടാക്കിയതുമായ കഥയാണ് തന്റെ മകനെതിരേയുള്ള അവരുടെ വിദ്വേഷമായി പറയുന്നത്. ചെറുപ്പക്കാരനും തങ്ങളുടെ അത്താണിയുമായ മകനെ അവര്‍ ഇല്ലാതാക്കി. ഇനി ഇത്തരമൊരവസ്ഥ ഒരു പിതാവിനുമുണ്ടാകരുത്. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ കോടതി നല്‍കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ വെറുതെ വിട്ട പ്രതികള്‍ കൊലപാതകികള്‍ക്ക് സഹായം ചെയ്തവരാണ്. ഇവര്‍ക്ക് ശിക്ഷ ലഭിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കും. കൂടുതല്‍ പ്രതികരണങ്ങള്‍ ശിക്ഷ വിധിച്ചശേഷം പറയാമെന്നും പ്രവാസിയായ അസീസ് പറഞ്ഞു.
വിധിയില്‍ ദൈവത്തിന് സ്തുതി എന്നായിരുന്നു നസീറുദ്ദീന്റെ മാതാവ് ഷാക്കിറയുടെ പ്രതികരണം. വിധി കേള്‍ക്കാനായി നസീറുദ്ദീന്റെ ബന്ധുക്കളും നാട്ടുകാരും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു. പുത്തലത്തെ എസ്.കെ.എസ്.എസ് എഫി ന്റെയും യൂത്ത് ലീഗിന്റെയും പ്രധാന പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു നസീറുദ്ദീന്‍. നാട്ടിലെ എല്ലാ സല്‍പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങി ഊര്‍ജസ്വലനായി പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരനെയാണ് എസ്.ഡി.പി.ഐക്കാര്‍ കൊലക്കത്തിക്കിരയാക്കിയത്. നസീറിന്റെ വധം നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത സംഭവമായിരുന്നു. വിചാരണ പൂര്‍ത്തിയായ കേസില്‍ വിധി പറയുന്നത് നേരത്തെ നിരവധി തവണ കോടതി നീട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."