റേഷന്‍ കാര്‍ഡിലെ അനര്‍ഹര്‍: വീടുകള്‍ കയറി താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരുടെ പരിശോധന
കൊണ്ടോട്ടി: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന് വീടുകള്‍ കയറി താലുക്ക് സപ്ലൈ ഓഫിസ് അധികൃതരുടെ പരിശോധന. രണ്ടു ദിവസത്തെ പരിശോധനയില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ച 60 പേര്‍ പുറത്തായി. ഇതോടെ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തായവരുടെ എണ്ണം 1892 ആയി.
താലൂക്ക് സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പൊന്നാട്, എടവണ്ണപ്പാറ, ഓമാനൂര്‍, വാഴയൂര്‍, ചേലേമ്പ്ര, സ്പിന്നിങ്ങ്മില്‍, കൈതക്കുണ്ട എന്നിവിടങ്ങളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരിശോധന നടത്തിയത്. ഇതിലാണ് 60 പേര്‍ കുടുങ്ങിയത്. പരാതിയൊന്നും ലഭിക്കാതെ തന്നെ വലിയ വീടുകളില്‍ അധികൃതരെത്തി റേഷന്‍ കാര്‍ഡ് പരിശോധിച്ചാണ് നടപടിയെടുത്തത്. സംശയം തോന്നി കയറിയ ഭൂരിപക്ഷം വീടുകളിലും ചുവന്ന റേഷന്‍ കാര്‍ഡ് കണ്ടെത്തിയെന്ന് ഗാനാദേവി പറഞ്ഞു. വരുംദിവങ്ങളിലും പരിശോധന തുടരും. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, മുരുകാനന്ദന്‍, ആരിഫ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
അതേസമയം മുന്‍ഗണനാപട്ടികയിലേക്ക് മാറാന്‍ അപേക്ഷനല്‍കാന്‍ നൂറുകണക്കിനാളുകളാണ് ദിവസവും താലുക്ക് സപ്ലൈ ഓഫിസിലെത്തുന്നത്. ഇതിനകം 3242 അപേക്ഷകള്‍ ഓഫിസിലെത്തിയിട്ടുണ്ട്. 30 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയ പരിധി. പരിശോധനയില്‍ അനര്‍ഹരുടെ കാര്‍ഡ് സീല്‍ ചെയ്ത് നല്‍കുകയാണ്. മുഴുവന്‍ അനര്‍ഹരേയും കണ്ടെത്തുന്നതിനായി ഓരോ വീടുകളിലും കയറി റേഷന്‍കാര്‍ഡും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."