മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികളുടെ മരണത്താഴ്‌വരയോ? 13 വര്‍ഷത്തിനിടെ 18 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയതെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി കൂട്ടായ്മയായ ചിന്താ ബാര്‍
ചെന്നൈ: മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച നിലയില്‍ കണ്ടെത്തിയ മദ്രാസ് ഐ.ഐ.ടിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ചിന്താ ബാര്‍ രംഗത്ത്. 13 വര്‍ഷത്തിനുള്ളില്‍ ഈ കലാലയത്തില്‍ 18 വിദ്യാര്‍ഥികള്‍ മരിച്ചിട്ടുണ്ടെന്നാണ് ഇവര്‍ തങ്ങളുടെ ഫേസബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്ന വിവരം.
കൂടാതെ തക്കസമയത്ത് മെഡിക്കല്‍ ചികിത്സ കിട്ടാതെ ഒരു വിദ്യാര്‍ഥി മരിച്ചതായും ഒരാളെ കാണാതായ ശേഷം പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതായും ഇവര്‍ പേരുവിവരങ്ങള്‍ സഹിതം സമര്‍ത്ഥിക്കുന്നു. 2006 മുതലുള്ള കണക്കുകളാണ് ഫേസ്ബുക്ക് പേജിലുള്ളത്. മരിച്ചവരില്‍ തമിഴ്‌നാട് സ്വദേശിയായ അധ്യാപകന്റെ ഭാര്യ വിജയലക്ഷ്മി(47), അധ്യാപികയായ കര്‍ണാടകയില്‍ നിന്നുള്ള ഡോ. അതിഥി സിങ്(48) എന്നിവരുമുണ്ട്.
2006ല്‍ എം.ടെക്ക് വിദ്യാര്‍ഥിയായ ആന്ധ്രപ്രദേശ് സ്വദേശി ഭൂജന്‍ റാവുവാണ്(24) ഈ പട്ടികയില്‍ ആദ്യമുള്ളത്. മലയാളിയായ ഫാത്തിമ ലത്തീഫിന്റെ പേരും പട്ടികയിലുണ്ട്. 18 വയസ്സുകാരനായ അക്ഷയ് കുമാര്‍ മീണ, ശങ്കര്‍ പെരുമാള്‍, ആര്‍. സന്ദീപ്, വി. അനൂപ്, നിധിന്‍ കുമാര്‍ റെഡ്ഡി, ഗൗരി ശങ്കര്‍, കുല്‍ദീപ് യാദവ്, മാനസ മെര്ഗു, നരേന്ദ്ര കുമാര്‍ റെഡ്ഢി, രാഹുല്‍ പ്രസാദ്, മഹേശ്വരി, ശഹല്‍ കൊര്‍മത്ത്, രഞ്ജന കുമാരി, രുഷിക്, ഗോപാല്‍ ബാബു, ഗാഘവേന്ദ്ര എന്നിവരുടെ പേരുകളാണ് ചിന്താ ബാര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇതില്‍ രാഘവേന്ദ്രയാണ് തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ചതെന്നും റുഷിക് എന്ന വിദ്യാര്‍ഥിയെ ആദ്യം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതെന്നും സൂചിപ്പിക്കുന്നുണ്ട്. ചിന്താ ബാര്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഐ.ഐ.ടിക്ക് മുന്നില്‍ സമരം നടത്തുന്നത.് ഏറെ ഗുരുതരമായ ആരോപണമാണ് ഇവര്‍ സ്ഥാപനത്തിനെതിരേ ഉന്നയിച്ചിരിക്കുന്നത്. അധികൃതരെ കൂടുതല്‍ കരുക്കിലാക്കുന്നതാണ് തെളിവുകള്‍ സഹിതമുള്ള ഫേസ്ബുക്ക് പേജിലൂടെയള്ള വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."