വിജ്ഞാന ദാഹികള്‍ക്ക് സൗകര്യമൊരുക്കി നൂറുദ്ദീന്‍ മുസ്‌ലിയാര്‍
പയ്യോളി: വിജ്ഞാന കുതുകികള്‍ക്ക് ഗവേഷണത്തിന് സ്വന്തം വീട്ടില്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് അഡ്വ. കെ. നൂറുദ്ദീന്‍ മുസ്‌ലിയാര്‍. ഇസ്‌ലാമിക ചരിത്രം, കര്‍മശാസ്ത്രം, നിദാനശാസ്ത്രം തുടങ്ങിയ ഇനങ്ങളിലായി നിരവധി ഗ്രന്ഥങ്ങളാണ് ഇദ്ദേഹം സൂക്ഷിക്കുന്നത്. പയ്യോളി ഹൈസ്‌കൂളിനടുത്ത തന്റെ വീട്ടില്‍ ഒരുക്കിയ ലൈബ്രറി എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ച ഒഴികെയുള്ള ഒഴിവു ദിവസങ്ങളിലും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കും മറ്റും തുറന്നുകൊടുക്കുന്നുണ്ട്. റോമന്‍ ചരിത്രം, സമകാലീന ലോകചരിത്രം തുടങ്ങിയവ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. ഡമസ്‌കസ്, ബൈറൂത്ത്, ജോര്‍ദന്‍ തലസ്ഥാനമായ അമ്മാന്‍, മക്ക, മദീന എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ച അപൂര്‍വ പുസ്തകങ്ങളും വീട്ടിലെ ലൈബ്രറിയെ വേറിട്ടതാക്കുന്നു. നിയമപണ്ഡിതന്‍ കൂടിയായ ഇദ്ദേഹം കേസ് ഏറ്റെടുത്താല്‍ പണം വാങ്ങുന്നതിന് പകരം പുസ്തകങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നതും ഇദ്ദേഹത്തിന്റെ ലൈബ്രറിക്ക് മാറ്റുകൂട്ടുന്നു.
പരേതനായ വടകര കോമ്പിന്റെവിട കുഞ്ഞമ്മദിന്റെയും ചെവിടിക്കാന്റകത്ത് കദീശക്കുട്ടിയുടെയും മകനാണ്. ജമീലയാണ് ഭാര്യ. മകള്‍ അഡ്വ. സുമയ്യ കോഴിക്കോട് വഖ്ഫ് ബോര്‍ഡ് ലീഗല്‍ അസിസ്റ്റന്റാണ്. യാസര്‍ അറഫാത്ത് (കുവൈത്ത്), നാദിയ നൂറുദ്ദീന്‍, സുല്‍ത്താന്‍ സലാഹുദ്ദീന്‍, ഫഹദ് ഇബ്‌നു നൂറുദ്ദീന്‍ എന്നിവരാണ് മറ്റു മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."