കൂടത്തായി ടോം തോമസ് വധം: ജോളിയും, മാത്യുവും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസില്‍ മുഖ്യപ്രതി ജോളി (47)യെയും, മാത്യു മഞ്ചാടിയില്‍ കേസില്‍ രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി (44)യെയും അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി. ടോം തോമസ് വധക്കേസില്‍ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച ജോളിയെ ഇന്നലെ രാവിലെ പത്തരയ്ക്കാണ് അന്വേഷണ സംഘം താമരശേരി കോടതിയിലെത്തിച്ചത്. പതിനൊന്നരയോടെയാണ് ജോളി പ്രതിയായ കേസ് കോടതി പരിഗണിച്ചത്.
അഞ്ച് ദിവസം കൂടി പൊലിസ് കസ്റ്റഡി നീട്ടാന്‍ എ.പി.പി സുജയ സുധാകരന് ആവശ്യപ്പെട്ടപ്പോള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡി അനുവദിക്കരുതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. തുടര്‍ന്ന് മജിസ്ട്രേറ്റ് എം.അബ്ദുള്‍ റഹീം ജോളിയെ ചൊവ്വാഴ്ച വൈകീട്ട് നാലു മണിവരെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
അതേ സമയം സിലി വധക്കേസില്‍ ജോളിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യിലും ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡി സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് കാലാവധി വീണ്ടും പതിനാലു ദിവസത്തേക്ക് നീട്ടി. മാത്യു മഞ്ചാടിയില്‍ കേസിലെ രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44)യെയും തിങ്കളാഴ്ച താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തന്നെ നിരന്തരമായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയാണെന്ന് മാത്യു പരാതിപ്പെട്ടു. ഡിസംബര്‍ രണ്ടുവരെ റിമാന്‍ഡ് ചെയ്ത പ്രതിയെ 21ന് വൈകീട്ട് നാലു മണിവരെ നാലു ദിവസത്തേക്ക് കോടതി പിന്നീട് പൊലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ആല്ഫൈന് വധക്കേസില്‍ പള്ളിപ്പുറം പ്രജികുമാര്‍(48)നെ തിരുവമ്പാടി സി.ഐ.ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
പ്രതിയ്ക്കായി അടുത്ത ദിവസം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷയിന്മേല് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായി. ആളൂര്‍ അസോസിയേറ്റ്സിലെ ജൂനിയര്‍ അഭിഭാഷകനായ കെ.പി.പ്രശാന്ത് പ്രതിയ്ക്കുവേണ്ടി ഹാജരായി. ജാമ്യാപേക്ഷയില്‍ കോടതി പിന്നീട് വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."