അത്താണിയില്‍ കൊട്ടേഷന്‍ സംഘാഗം ബിനോയ് കൊലപ്പെട്ട കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍, കൊലയ്ക്കുള്ള കാരണം ബാറിലുണ്ടായ സംഘര്‍ഷവും മുഖ്യപ്രതി ബിനുവിന്റെ പിതാവിനെ മര്‍ദിച്ചതിലുള്ള വിരോധവും
കൊച്ചി: ആലുവയിലെ അത്താണിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതി ബിനു അടക്കം മൂന്നുപേര്‍ ഒളിവിലാണ്. ബിനോയിയെ കൊല്ലാനുള്ള ഗൂഡാലോചന നടന്നത് അത്താണിയിലെ വീട്ടില്‍ വച്ചാണെന്നാണ് പൊലിസ് പറയുന്നത്. ബാറില്‍ നിന്നുണ്ടായ സംഘര്‍ഷവും മുഖ്യപ്രതി ബിനുവിന്റെ പിതാവിനെ മര്‍ദിച്ചതിലുള്ള വിരോധവുമാണ് കൊലയ്ക്കു കാരണം.
ക്രൂരമായ കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലിസ് പ്രതികളെ പിടികൂടുന്നത്. അത്താണി ബോയ്സ് എന്ന ഗുണ്ടാ, ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ ബിനോയി(40) ആണ് അത്താണി ബാറിന് മുന്നില്‍ മൂന്നംഗ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടോടെ യാത്രക്കാരും ജനങ്ങളും നോക്കി നില്‍ക്കേയാണ് ബിനോയിയെ കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തിലുമായി അന്‍പതിലേറെ വെട്ടുകളേറ്റിട്ടുണ്ട്. മുഖം തിരിച്ചറിയാനാകാത്തവിധം വികൃതമാക്കിയിരുന്നു.
ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലാണ് ബിനോയ് അറിയപ്പെട്ടിരുന്നത്. കള്ളനോട്ടടി ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ എ.വി ജോര്‍ജ് ജില്ലാ പൊലിസ് മേധാവി ആയിരുന്ന സമയത്ത് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. സ്വന്തം നാട്ടിലെ സ്റ്റേഷനുകളില്‍ ഉള്ളതിനേക്കാള്‍ മറ്റ് ജില്ലകളിലാണ് ഇയാളുടെ പേരില്‍ കൂടുതല്‍ കേസുകളുള്ളത്. അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷുകളില്‍ ഇയാള്‍ക്കെതിരേ ആയുധ നിയമപ്രകാരം കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."