HOME
DETAILS

ബാബരി മസ്ജിദില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോഡിനൊപ്പം, വിവിധ വിഷയങ്ങള്‍ മുഖ്യ അജന്‍ഡയാക്കി ചൊവ്വാഴ്ച ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് യോഗം

  
backup
November 18 2019 | 16:11 PM

muslim-league-meeting-tuesday

 

ന്യൂഡല്‍ഹി: ബാബരി വിധി, കശ്മീര്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുസ്്‌ലിംലീഗിന്റെ സംസ്ഥാന, ദേശീയ നേതാക്കളുടെ യോഗം ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേരും. ഇതു സംബന്ധിച്ച് ഇന്ന് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. ബാബരി വിധിയ്‌ക്കെതിരേ പുനര്‍പരിശോധനാ ഹരജി നല്‍കാനുള്ള ആള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോഡിന്റെ തീരുമാനത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

പുനപരിശോധനാ ഹരജി നല്‍കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്‌ലിംലീഗിന്റെ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ആലോചിക്കും.

രാജ്യത്ത് നിന്നുള്ള എം.പിമാര്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിക്കുമ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്നുള്ള വലതുപക്ഷ എം.പിമാര്‍ക്ക് അവിടെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യമാണുള്ളത്. യൂറോപ്യന്‍ പാര്‍ലമെന്റ് എം.പിമാരുടെ സന്ദര്‍ശനം എങ്ങനെ സംഘടിപ്പിച്ചുവെന്നതും ദുരൂഹമാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത് അവരുടെ ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധ നിലപാട് മൂലമാണ്.

അസമില്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്്‌ലിംലീഗിന്റെ ലോയേഴ്‌സ് ഫോറം 500 അഭിഭാഷകരെ ഉള്‍പ്പെടുത്തി ക്യാംപുകള്‍ സംഘടിപ്പിച്ചു വരികയാണ്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായും സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് കുറഞ്ഞ ഫീസ് ഈടാക്കിയും അവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സഹായം നല്‍കുകയാണ് ചെയ്യുന്നത്. അതോടൊപ്പം പൗരത്വം തെളിയിക്കാന്‍ 1971ന് മുമ്പ് ഇവിടെയുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പൗരത്വപ്പട്ടിക നിഷ്‌ക്കര്‍ഷിക്കുന്ന രേഖകളില്ലാത്തവരെ തുടര്‍ രേഖകള്‍ അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സുപ്രിംകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
മുസ്്‌ലിംലീഗ് പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, നവാസ് ഗനി എം.പി, ഖുറം അനീസ് ഉമര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago