പെരുമ്പാവൂരിലെ ട്രാഫിക്ക് പൊലിസുകാര്‍ ദുരിതത്തില്‍
പെരുമ്പാവൂര്‍: നഗരത്തിലെ ഗതാഗത നിയന്ത്രണം ശക്തിപെടുത്താന്‍ ഉര്‍ജിതമായ ശ്രമങ്ങള്‍ നടക്കുമ്പേളും പെരുമ്പാവൂര്‍ ട്രഫിക്ക് പൊലിസുകാര്‍ ദുരിതത്തിലാണ്. ജിഷവധക്കേസ് അന്വേഷിക്കാന്‍ എത്തിയ പൊലിസ് സംഘത്തിന് ഓഫിസ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരിലെ ട്രാഫിക്ക് പൊലിസുകാരെ സ്‌റ്റേഷനു പിന്നിലെ കുടുസുമുറിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് എ.ഡി.ജി.പി സന്ധ്യ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ട്രാഫിക്ക് സ്റ്റേഷനില്‍ ഓഫിസ് സൗകര്യം ഒരുക്കുകയും ചെയ്തു.
എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയായി നാളുകള്‍ പിന്നിടുമ്പേഴും പെരുമ്പാവൂരിലെ ട്രാഫിക്ക് പൊലിസുകാര്‍ സ്‌റ്റേഷനു പിന്നിലെ ചെളിക്കുഴിയില്‍ തന്നെയാണ്. ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന ഒറ്റമുറി കെട്ടിടത്തിനുള്ളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതെ ശ്വാസംമുട്ടി കഴിയുകയാണ് പെരുമ്പാവൂരിലെ ട്രാഫിക്ക് പൊലിസുകാര്‍ ഇപ്പോഴും.
വ്യത്തി ഹീനമായ പരിസരത്ത് കൊതുക് ശല്യവും കുറവല്ല. ഇതുമൂലം പല പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പകര്‍ച്ചവ്യാധി പിടിപെട്ടിരുന്നു. ജിഷാക്കേസ് അന്വേഷണം പൂര്‍ത്തിയായെങ്കിലും ഈ ദുരവസ്ഥയില്‍നിന്നും തിരികെ ട്രാഫിക്ക് സ്റ്റേഷനിലേക്ക് എന്ന് മാറാന്‍ കഴിയുമെന്നും വെക്തമായ അറിവില്ല. ഒരു എസ്.ഐയും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഏഴ് കോണ്‍സ്റ്റബിള്‍ മാരുമാണ് പെരുമ്പാവൂര്‍ ട്രാഫിക്ക് പൊലിസ്‌റ്റേഷില്‍ നിലവില്‍ ഉള്ളത്. ഗതാഗത കുരുക്കിന് പേര് കേട്ട പെരുമ്പാവൂര്‍ നഗരത്തില്‍ വേണ്ടത്ര പൊലിസുകാരില്ലാതെ ബുദ്ധിമുട്ടുന സാഹചര്യത്തിലാണ് ആവശ്യത്തിന് സൗകര്യങ്ങളുള്ള ഒരു ഓഫീസ് സംവിധാനവും ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."