HOME
DETAILS

ശ്രീലങ്കയില്‍ വംശീയ ധ്രുവീകരണ നായകന്‍ പ്രസിഡന്റാകുമ്പോള്‍

  
backup
November 18 2019 | 17:11 PM

racial-encroachment-in-shrilanakan-politics-792573-2

 

 

 

ഗോതബായ രാജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റിരിക്കുകയാണ്. ഇതോടെ ശ്രീലങ്കന്‍ മുസ്‌ലിംകളുടെയും തമിഴ് വംശജരുടെയും ജീവിതാവസ്ഥ കൂടുതല്‍ അരക്ഷിതമാകാനാണു സാധ്യത. ശ്രീലങ്കന്‍ സേനയില്‍നിന്ന് ലെഫ്റ്റനന്റ് ജനറലായി പിരിഞ്ഞ ഗോതബായയുടെ ഭൂതകാലം അത്ര സുഖകരമൊന്നുമല്ല. പ്രതിരോധ സെക്രട്ടറിയായിരിക്കെ തമിഴ് പുലികളെ അമര്‍ച്ച ചെയ്തുവെന്ന ഖ്യാതിയോ അപഖ്യാതിയോ ആണ് ഗോതബായയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വഴി എളുപ്പമാക്കിയത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ സിംഹള വംശത്തില്‍നിന്നുള്ള ഗോതബായ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവും വംശീയവുമായ ധ്രുവീകരണത്തിനു നേതൃത്വം കൊടുത്ത വ്യക്തിയുമാണ്.
1992ല്‍ സൈന്യത്തില്‍നിന്ന് വിരമിച്ച ഗോതബായ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. സഹോദരന്‍ മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2005 നവംബറില്‍ ഗോതബായ തിരിച്ചെത്തുകയും ഭരണതലത്തില്‍ ഇടപെടുകയും ചെയ്തു. ഭരണകൂടത്തിലെ രണ്ടാമനായി അറിയപ്പെട്ട ഗോതബായ പ്രതിരോധ സെക്രട്ടറി സ്ഥാനത്തെത്താന്‍ ഏറെ വൈകിയില്ല. ഈ അധികാരമുപയോഗിച്ചാണ് തമിഴ് വംശജരായ ജനങ്ങളെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും മുദ്രകുത്തി നിഷ്‌കരണം വെടിവച്ചുകൊന്നത്. അതോടെ സിംഹളരുടെ വീരപുരുഷനായി വാഴ്ത്തപ്പെടുകയായിരുന്നു ഗോതബായ. 40,000 സാധാരണ ജനങ്ങളെയാണ് ഭീകരവാദികളെന്നു പറഞ്ഞ് ഗോതബായ കുരുതികൊടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ മത്സരിക്കാനിറങ്ങിയപ്പോള്‍ തങ്ങളുടെ രക്ഷകനായാണ് സിംഹളര്‍ അയാളെ കണ്ടത്. അതുകൊണ്ട് 52 ശതമാനത്തിലധികം വോട്ട് വാങ്ങി വിജയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സഹോദരന്‍ മഹിന്ദ രാജപക്‌സെയുടെ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി (എസ്.എല്‍.പി.പി) യുടെ അനിഷേധ്യ നേതാവാകാനും ഇതിനിടെ ഗോതബായക്ക് കഴിഞ്ഞു.
ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളിയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് തൊട്ടുപിറകെ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനം ന്യൂസിലന്‍ഡിലെ വെടിവയ്പിനു പ്രതികാരമാണെന്ന പ്രചാരണം ഇതിനിടെ ശ്രീലങ്കയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതേതുടര്‍ന്ന് മുസ്‌ലിം സംഘടനകളെയും മുസ്‌ലിംകളെയും മൊത്തത്തില്‍ ഭീകരവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കുന്നതിലും അവരെ പാര്‍ശ്വവല്‍ക്കരിക്കുന്നതിലും ഭരണകൂടം അടക്കമുള്ള സംവിധാനങ്ങളാണ് ദുരുപയോഗപ്പെടുത്തപ്പെട്ടത്. ഗോതബായയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇത്തരമൊരു അവസ്ഥാ വിശേഷത്തെ കാര്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ന്യൂസിലന്‍ഡില്‍ നടന്ന മുസ്‌ലിം കൂട്ടക്കുരുതിയെ തുടര്‍ന്ന് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ അടക്കമുള്ള ലോകനേതാക്കള്‍ മുസ്‌ലിം സമൂഹത്തോട് ഒപ്പംനിന്നത് ലോകത്താകമാനം ഇസ്‌ലാമോഫോബിയക്ക് ആക്കംകൂട്ടുന്ന ഇസ്രായേല്‍ പോലുള്ള ശക്തികള്‍ക്ക് രുചിച്ചിരുന്നില്ല. എന്നാല്‍ മുസ്‌ലിംകള്‍ക്കു നേരെ ചൊരിഞ്ഞ ആ അനുതാപം ഇല്ലാതാക്കാന്‍ നടത്തിയ സ്‌ഫോടനമാണ് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ക്രിസ്ത്യന്‍ പള്ളിയിലെ സ്‌ഫോടനങ്ങള്‍ സുരക്ഷാപിഴവാണെന്ന് ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ പ്രചാരണമാണ് ഗോതബായ നടത്തിയത്. ഇതോടെ അയാള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടുകയും ചെയ്തു. ശ്രീലങ്കയില്‍ മുസ്‌ലിംകളെ അമര്‍ച്ച ചെയ്യണമെങ്കില്‍ തനിക്ക് വോട്ട് തരൂ എന്ന ഗോതബായയുടെ അഭ്യര്‍ഥനയിലൂടെ തങ്ങളുടെ രക്ഷകനെയാണ് ഭൂരിപക്ഷ സിംഹളര്‍ കണ്ടത്. ശ്രീലങ്കയിലെയും ലോകത്താകമാനമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഗോതബായുടെ സ്ഥാനലബ്ധിയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. കൊളംബോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍ നേറ്റീവ്‌സ് സംഘടന പരസ്യമായി തന്നെ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചുകഴിഞ്ഞു. ഭൂരിപക്ഷത്തിലെ ഏകാധിപതിയെയാണ് ശ്രീലങ്കന്‍ ജനത അവരുടെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് അവരുടെ പ്രസ്താവനയില്‍ പറയുന്നു.
ശ്രീലങ്കയിലെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളും കൂട്ടക്കുരുതികളും ഗോതബായ പ്രതിരോധ സെക്രട്ടറിയായിരിക്കുമ്പോഴാണു നടന്നത്. തമിഴ് പുലികളെ തുരത്താനെന്ന പേരില്‍ ആയിരക്കണക്കിനു സാധാരണക്കാരെയാണ് വെടിവച്ചു കൊന്നതെന്ന് സംഘടന പറയുന്നു. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുംവരെ കൂട്ടക്കുരുതിക്ക് ഇരയായി. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് രാജ്യാന്തര തലത്തില്‍തന്നെ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.എസ് പൗരത്വം ഉപേക്ഷിച്ചു എന്ന് പറഞ്ഞ ഗോതബായ ശ്രീലങ്കന്‍ പൗരത്വം പുനഃസ്ഥാപിച്ച് എന്നു പറയുന്നതിലും കള്ളത്തരമുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമപ്രകാരമല്ല ശ്രീലങ്കന്‍ പൗരത്വം ഗോതബായ പുനഃസ്ഥാപിച്ചതെന്ന് ആരോപിച്ച് സുപ്രിംകോടതിയില്‍ ഗോതബായക്കെതിരേ കേസും നിലനില്‍ക്കുന്നുണ്ട്. യു.എസ് പൗരത്വം ഉപേക്ഷിച്ചു എന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ സെപ്റ്റംബറില്‍ പൗരത്വം ഉപേക്ഷിച്ചവരുടെ പട്ടിക യു.എസ് പുറത്തുവിട്ടപ്പോള്‍ അതില്‍ ഗോതബായയുടെ പേരുണ്ടായിരുന്നില്ല.
ഗോതബായ പ്രസിഡന്റായതോടെ സഹോദരന്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി വരാന്‍ ഏറെ താമസമുണ്ടാവില്ല. കുടുംബാധിപത്യ നുകത്തിനു കീഴില്‍ ഭരിക്കപ്പെടാനായിരിക്കും ഇനിയുള്ള നാളുകളില്‍ ശ്രീലങ്കന്‍ ജനതയുടെ വിധി. അതോടൊപ്പം തന്നെ മുസ്‌ലിംകളുടെയും തമിഴ് വംശജരുടെയും അവസ്ഥ കൂടുതല്‍ പരിതാപകരമാകാനുള്ള സാധ്യതയും ഏറെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  14 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  33 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  41 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago