ജല അതോറിറ്റി പ്രമോഷന്‍ ധാരണയായി
മരട്: ജല അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കന്നതിനും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനും ചില മേഖലകളില്‍ അനുഭവിക്കുന്ന പലവിധ നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി ഹെഡ് ഓപ്പറേറ്റര്‍മാരെ സൂപ്പര്‍വൈസര്‍മാരാക്കി പ്രമോഷന്‍ കൊടുക്കുന്നതിനു ധാരണയായി.
ക്വാളിഫൈഡ് ഓപ്പറേറ്റിങ് സ്റ്റാഫ് യൂനിയന്‍ (ജെ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ഡോ. എ നീലലോഹിതദാസ് ജല അതോറിറ്റി മാനേജിങ് ഡയറക്ടറുമായും ജലവിഭവ വകുപ്പുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമായത്. ഏറെ നാളായി ജീവനക്കാര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഉത്തരവ് ഒരാഴ്ചക്കകം ഇറക്കാമെന്ന് മാനേജിങ് ഡയറക്ടര്‍ ഉറപ്പു നല്‍കി.
കേരള നിയമസഭാ സെക്രട്ടറിയേറ്റ് സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി രണ്ടായിരത്തി പതിനാല് ഫെബ്രുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാര്‍ക്ക് അവസരസമത്വം നല്‍കുന്നില്ല എന്ന് കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു പുതിയ നടപടി.
യൂനിയന്‍ നേതാക്കളായ വര്‍ഗീസ് വൈറ്റില, ഉണ്ണികൃഷ്ണന്‍ കോലഴി, പി.വി രഘുവരന്‍, ഹെന്‍ടി ഫ്രാന്‍സീസ്, മുഹമ്മദ് സാലി, പി.ജി ജോയി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."