HOME
DETAILS
MAL
ഇത് യു.പി മോഡല്‍: തടവുകാരനെക്കൊണ്ട് സിഗരറ്റ് വാങ്ങിപ്പിച്ച് മദ്യപിച്ചെത്തിയ പൊലിസ്- വീഡിയോ
backup
July 29 2017 | 04:07 AM
ലക്‌നൗ: പൊലിസ് പരിഷ്‌കരണത്തെപ്പറ്റി കൊട്ടിഘോഷിച്ച യു.പി സര്‍ക്കാരിന് തിരിച്ചടിയായി പൊലിസുകാരുടെ പരസ്യമായ നിയമലംഘനം. കൂടെയുള്ള തടവുകാരനെക്കൊണ്ട് സിഗരറ്റ് വാങ്ങിപ്പിക്കുന്ന മദ്യപിച്ചെത്തിയ പൊലിസിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.
തടവുകാരനോട് മദ്യം, സിഗരറ്റ് എന്നിവ വാങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പൊലിസ് കോണ്‍സ്റ്റബിള്‍മാരായ രവി കുമാര്‍ സിങ്, രാകേഷ് കുമാര്‍ എന്നിവരാണ് ക്യാമറയില്‍ കുടുങ്ങിയത്. രാജി എന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജില്ലാ ജയലിലേക്കു കൊണ്ടുപോവുന്നതിനിടെയാണ് സംഭവം.
#WATCH Drunk Policeman and prisoner buying tobacco in Uttar Pradesh's Etah (28.7.17) pic.twitter.com/2FJLJdk65i
— ANI UP (@ANINewsUP) July 29, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."