വിഷ്ണുവിന്റെ സത്യസന്ധത: കളഞ്ഞു പോയ രണ്ടു ലക്ഷം ഉടമക്ക് തിരിച്ചു നല്‍കി
ചാരുംമൂട്: പാവപ്പെട്ട കുടുംബത്തില്‍ പട്ടിണി അറിഞ്ഞു വളര്‍ന്ന വിഷ്ണു (26) അന്യന്റെ പണത്തിന് ആഗ്രഹിക്കാത്തവനാണെന്ന് കളഞ്ഞുകിട്ടിയ പണം ഉടമയക്ക് നല്‍കി മാതൃകയായി. പാലമേല്‍ മറ്റപ്പള്ളി വിജീഷ് ഭവനത്തില്‍ പരേതരായ വിജയന്‍ - സതി ദമ്പതികളുടെ മൂന്നു മക്കളില്‍ ഉളയവനാണു വിഷ്ണു . ബുധനാഴ്ച രാവിലെ 9.45 ന് വീട്ടില്‍ നിന്നും നൂറനാട്ടേക്കു ബൈക്കില്‍ വരുകയായിരുന്ന വിഷ്ണുവിന് മറ്റപ്പള്ളി ഫയറിങ് റേഞ്ചിനു സമീപത്തെ റോഡില്‍ നിന്നും കളഞ്ഞുകിട്ടിയതായിരുന്നു രണ്ടു ലക്ഷം രൂപ.
ഇയാള്‍ ഉടന്‍ പൈസയുമായി നൂറനാട് പൊലിസ് സ്റ്റേഷനില്‍ എത്തി സ്റ്റേഷന്‍ ചാര്‍ജ് വഹിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ കെ. രാജനെ ഏല്‍പ്പിച്ചു. അതിനിടെ പണം നഷ്ടപ്പെട്ട പന്തളം മുടിയൂര്‍ക്കോണം ചാമകണ്ടത്തില്‍ ബാലകൃഷ്ണന്‍ (62) പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തനിക്ക് നഷ്ടപ്പെട്ട 2 ലക്ഷം ഭദ്രമായി സ്റ്റേഷനില്‍ കിട്ടിയ വിവരം അറിയുന്നത്.ബാലകൃഷ്ണന്‍ എരുമക്കുഴി ആശാന്‍ കലുങ്ക് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ ആശാനാണ്. പണം കളഞ്ഞുകിട്ടിയ വിഷ്ണു നൂറനാട്ടെ സജീവിന്റെ മഞ്ഞിപ്പുഴ കടയിലെ ഡ്രൈവറായി നാലുവര്‍ഷം കൊണ്ടുജോലിചെയ്യുന്നു. ജോലിക്കായി ബൈക്കില്‍ വരുന്നതിനിടയിലാണ് പണം കിട്ടിയത്. വിഷ്ണുവിന്റെ അച്ഛന്‍ 5 വര്‍ഷം മുമ്പും അമ്മ 4 വര്‍ഷം മുമ്പും മരിച്ചു. വിനീഷ്, വിജീഷ് എന്നിവരാണ് സഹോദരങ്ങള്‍. മൂന്നു പേരും ഡ്രൈവര്‍മാരാണ്. മാതാപിതാക്കളുടെ പേരിലുള്ള മൂന്നുസെന്റ് സ്ഥലത്തെ കൊച്ചു വീട്ടിലാണ് ഇവര്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."