HOME
DETAILS

പമ്പയാറ്റിലെ പ്രളയ മാലിന്യങ്ങള്‍ നീക്കം ചെയ്തു

  
backup
November 29 2018 | 05:11 AM

%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

ചെങ്ങന്നൂര്‍: ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തില്‍ പമ്പയാറ്റില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ഒന്നാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ണമായി നീക്കം ചെയ്തു. പ്രളയം കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ പാണ്ടനാട്ടിലെ കുത്തിയതോട് പാലത്തിനടിയില്‍ കുന്നുകൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ വശങ്ങളില്‍ മാലിന്യമടിഞ്ഞ് ദുര്‍ഗന്ധ വമിക്കുന്ന നിലയിലായിരുന്നു. ഇതോടെ പ്രദേശത്തെ എഴുപതോളം കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു.
നീരൊഴുക്ക് തടസപ്പെട്ട പമ്പയാറ് കൂട്ടായ പരിശ്രമത്തിലൂടെയാണ് ശുചിയാക്കിയത്. പാലത്തിനോട് ചേര്‍ന്ന് വിശാലമായ പടവുകളോടുകൂടിയ കുളിക്കടവും മാലിന്യം നിറഞ്ഞുപയോഗിക്കാനാകാത്ത സ്ഥിതിയിലായിരുന്നതും മാലിന്യമുക്തമാക്കി. നവീകരണപ്രവൃത്തികള്‍ക്ക് ഗ്രാമ പഞ്ചായത്ത് അംഗം ഷെര്‍ളി മാത്യു, ജെ.എച്ച്.ഐ ബിജു, ജെ.പി.എച്ച്.എന്മാരായ നൈജ, എന്‍.ലത, കുഞ്ഞുമോള്‍, സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടുദിവസം കൊണ്ടാണ് പമ്പാനദിയും പരിസരവും ശുചിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  9 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  9 days ago