HOME
DETAILS
MAL
സഊദിയില്‍ തൊഴില്‍ പരിശോധന ചുമതല സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നു
backup
November 19 2019 | 03:11 AM
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ചുമതല സ്വകാര്യ കമ്പനിയെ ഏല്‍പിക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു. തൊഴില്‍ വിപണി നിരീക്ഷണവും പരിശോധനയുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടപടികളും കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ വേണ്ടിയാണിത്.
വിഷന്‍ 2030 പദ്ധതിയുടെയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായി ലക്ഷ്യമിട്ട് പദ്ധതികള്‍ നടപ്പാക്കുന്ന ചുമതല സ്വകാര്യ കമ്പനിയെ ഏല്‍പിക്കാനാണ് നീക്കം.

തൊഴിലാളികളുടെ അവകാശങ്ങളിലും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളിലും സുതാര്യത മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വയം പരിശോധനക്കും വിലയിരുത്തലിനുമുള്ള പ്രോഗ്രാമും തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയും വേതന സുരക്ഷാ പദ്ധതിയും സമീപ കാലത്ത് നടപ്പാക്കിയിട്ടുണ്ട്.
വിദേശികളെയും സ്വദേശികളെയും ജോലിക്കു വെക്കുന്നതിനുള്ള ചെലവുകള്‍ തമ്മിലെ അന്തരം കുറക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു. കണക്കുകള്‍ പ്രകാരം വിദേശികളെ അപേക്ഷിച്ച് സഊദികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവ് നാലിരട്ടി കൂടുതലാണ്. 2020 ഓടെ ഇത് 280 ശതമാനമായി കുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."