ആര്‍.എസ്.എസ് സ്വകാര്യ സായുധസേന: പി ജയരാജന്‍
തലശ്ശേരി: ഇന്ത്യയിലെ സ്വകാര്യ സായുധ സേനയാണ് ആര്‍.എസ്.എസെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. പിണറായിയിലെ സി.വി രവീന്ദ്രന്‍ കുടുംബസഹായ ഫണ്ട് വിതരണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍. മുസ്‌ലിങ്ങളെയും മതന്യൂനപക്ഷങ്ങളെയും അക്രമിച്ചു കൊലപ്പെടുത്തുകയെന്നതാണ് ആര്‍.എസ്.എസ് അജന്‍ഡ. ഇതിലൂടെ ഹിന്ദു വോട്ടുബാങ്കാണ് അവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ സി.പി.എമ്മിനെതിരെ തിരിയുക എന്നതുകൂടി അവരുടെ ലക്ഷ്യമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കുന്നരുവിലെ ധനരാജിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങള്‍ അപ്പോള്‍ തന്നെ പ്രതിരോധിക്കുകയും ചെയ്തു. ഇത് സി.പി.എം തീരുമാനിച്ചതല്ല. ജനങ്ങള്‍ തീരുമാനിച്ചതാണ്. കോണ്‍ഗ്രസെന്നും ആര്‍.എസ്.എസിനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ധനസഹായവിതരണം നിര്‍വഹിച്ചു. പി ബാലന്‍ അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, കെ ശശിധരന്‍, കെ മനോഹരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."