കെ.ഐ.പി കനാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ കുഴഞ്ഞുവീണു
ചാരുംമൂട്: മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ കെ.ഐ.പി കനാലിന്റെ നൂറനാട് മുതുകാട്ടുകര ഭാഗങ്ങളില്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലുറപ്പു തൊഴിലാളികള്‍ കുഴഞ്ഞുവീണു. മൂന്നു വര്‍ഷമായി ശുചിയാക്കാതെ കടുകയറി വനം പോലെയായ സ്ഥലത്താണ് ഇപ്പോള്‍ ക്ലിനിങ് നടത്തുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നുമുള്ള അറവുമാലിന്യങ്ങളും കോഴിവേസ്റ്റും കാടുകയറി കിടന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് പതിവുകാഴ്ചയാണ്.
കാടുതെളിയിച്ചതോടു കൂടി ചാക്കു കണക്കിനു മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നതു കാണാം. ക്ലീനിങ് ആരംഭിച്ച് ഏതാനം മണിക്കൂറുകള്‍ക്കകം സ്ത്രീ തൊഴിലാളികള്‍ക്ക് ഛര്‍ദി തുടങ്ങി. പലര്‍ക്കും തലചുറ്റലും, നടുവേദനയും, ജലദോഷവും അനുഭവപ്പെട്ടു. ഇതില്‍ പലരും സമീപത്തെ സ്വകാര്യ ആശുപത്രിയെ സമീപിച്ചു ചികിത്സതേടി. പ്രതിരോധ ഗുളിക എല്ലാ തൊഴിലാളികള്‍ക്കും കഴിക്കാന്‍ കൊടുത്തിരുന്നെങ്കിലും ഇവരില്‍ പലരും ഗുളിക കഴിച്ചില്ലന്നാണ് അറിയുവാന്‍ കഴിഞ്ഞത്. വൃത്തിഹീനമായ കനാല്‍ ഭാഗങ്ങള്‍ വൃത്തിയാക്കുന്ന സ്ത്രീ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എസ്എന്‍ഡിപി ഗുരുമന്ദിരം മുതല്‍ കനാല്‍പ്പാലം വരെയുള്ള ഭാഗത്തെ ക്ലീനിങ് 60 ഓളം തൊഴിലാളികള്‍ ചേര്‍ന്നാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."