എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം
തളിപ്പറമ്പ് : കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ആവശ്യമായ ബിരുദ- ബിരുദാനന്തര സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ നടന്ന പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് വി വിനില്‍ ഉ്ദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം അഗേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജോ.സെക്രട്ടറി കെ.ആര് ചന്ദ്രകാന്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി സന്തോഷ് കുമാര്‍, രമ്യാ രാജന്, കെ.വി രജീഷ്, എം.എഫ് നിഷാദ്, മഹേഷ്, കെ.എം സപ്ന, ടി.വി നാരായണന്, സി.പി മുരളി, കെ.വി ബാബു, സി.പി ഷൈജന്‍, കവയിത്രി ഷാഹിറ കുറ്റിപ്പുറം, വി.വി കണ്ണന്, എം രഘുനാഥ് സംസാരിച്ചു. ഭാരവാഹികള്‍ : പി ആദര്‍ശ് (പ്രസിഡണ്ട്), ടി ശ്രീലക്ഷ്മി, സി.വി വൈശാഖ്, ജിതിന് ജോഷ് (വൈസ് പ്രസിഡണ്ടുമാര്‍). എം അഗേഷ് (സെക്രട്ടറി), കെ.എസ് അമല്‍ജിത്ത്, ശ്രേയാ രതീഷ്, കെ ശ്രീയേഷ് (ജോ.സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."