കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞാല്‍ ഇന്ത്യന്‍ പതാകയേന്തില്ല- മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം സംബന്ധിച്ച നിയമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തിയാല്‍ ജമ്മുകശ്മീരില്‍ ആരും ഇന്ത്യന്‍ പതാകയേന്തില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മുകശ്മീരില്‍ തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങളും തീവ്രവാദ നീക്കങ്ങളും സംബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് കേന്ദ്ര നീക്കത്തിനെതിരെ മെഹ്ബൂബ ആഞ്ഞടിച്ചത്.
ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണ ഘടനയിലെ 370 ,35 അ വകുപ്പുകളില്‍ മാറ്റം വരുത്താനോ അത് എടുത്തുകളയാനോ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ജമ്മുകശ്മീരില്‍ ഇന്ത്യന്‍ പതാക ഏന്താന്‍ ആരും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ പറഞ്ഞു.
ഇന്ത്യയെന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന നാടാണ് കശ്മീര്‍, പക്ഷേ കശ്മീര്‍ എന്ന ആശയത്തെ ഇന്ത്യ എന്ന ആശയം എത്രത്തോളം ഉള്‍കൊള്ളുന്നുണ്ട് എന്നാണ് പ്രസക്തമായ കാര്യമെന്നും മെഹ്ബൂബ പറഞ്ഞു. സ്വതന്ത്ര്യത്തിനു വേണ്ടി ആവശ്യപ്പെടുന്ന ജനതക്ക് ഇപ്പോഴുള്ള അവകാശങ്ങള്‍ എടുത്ത് നീക്കിയാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ ചോദിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളയാന്‍ ആര്‍എസ്എസ് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്. വിഷയത്തില്‍ 2014 ല്‍ ഒരു സന്നദ്ധ സംഘടന നല്‍കിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഇക്കാലത്തെ നല്ല നേതാവാണ് മോദി. എന്നാല്‍ ഇന്ദിര ഗാന്ധി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നത്. മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരയാണെന്നും മുഫ്തി പറഞ്ഞു.
കശ്മീരും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം കൂട്ടുന്ന തരത്തിലുള്ള ടെലിവിഷന്‍ ചര്‍ച്ചകള്‍ വിഷമമുണ്ടാക്കുന്നെന്നും മുഫ്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."