HOME
DETAILS
MAL
ആര്.എസ്.എസ് ശാഖകള്‍ നിരീക്ഷക്കണം
backup
November 29 2018 | 05:11 AM
കണ്ണൂര്‍: ആര്.എസ്.എസ് ശാഖകളില്‍ പൊലിസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ 'നിയുദ്ധ' എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ആര്.എസ്.എസ് ശാഖകള്‍ പൊലിസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. 'നിയുദ്ധ' പ്രയോഗിച്ച് പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കീഴ്പ്പെടുത്തുമെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനം രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
'നിയുദ്ധ' എന്നാല്‍ കൈകൊണ്ടും കാല് കൊണ്ടും എതിരാളികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതി എന്നാണര്‍ഥമെന്നും സി.പി.എം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."