കീഴാറ്റൂര്‍ വീണ്ടും സമരച്ചൂടിലേക്ക്
തളിപ്പറമ്പ്: ബൈപാസ് അലൈന്‍മെന്റ് സംബന്ധിച്ച അന്തിമ വിജ്ഞാപനം വന്നതോടെ വയല്‍ക്കിളികളും ഐക്യദാര്‍ഢ്യ സമിതിയും വീണ്ടും സമരരംഗത്തേക്ക്. ചൊവ്വാഴ്ച്ച രാത്രി ചേര്‍ന്ന വയല്‍ ക്കിളികളുടെയും ഐക്യദാര്‍ഢ്യ സമിതിയുടേയും അനൗപചാരിക യോഗത്തിലാണ് സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ശരിയായ ദിശയില്‍ മുന്നോട്ട് നീങ്ങിയ വയല്‍ക്കിളി സമരം പിന്തുണയുമായുള്ള ബി.ജെ.പിയുടെ രംഗപ്രവേശനത്തോടെയാണ് കരുത്ത് നഷ്ടപ്പെട്ടതെന്ന വിമര്‍ശനം ഉള്‍ക്കൊണ്ട് നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി പിന്തുണയുമായി എത്തിയതോടെ ഉണ്ടായ അമിത ആത്മവിശ്വാസം സമരത്തിന്റെ ഊര്‍ജവും നിശ്ചയദാര്‍ഢ്യവും ചോര്‍ത്തിയെന്ന് യോഗം വിലയിരുത്തി.
നിരാഹാര സമരവും നടത്താതെ പോയ ലോങ് മാര്‍ച്ചും ഉള്‍പ്പെടെ വിപുലമായ ഒരു പരിസ്ഥിതി സമരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതക്ക് മങ്ങലേറ്റിട്ടില്ല എന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അലൈന്‍മെന്റ് സംബന്ധിച്ച അന്തിമ വിജ്ഞാപനം വന്നതോടെ ബി.ജെ.പിയുടെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങളും വെട്ടിലായിരിക്കുകയാണ്.
അതേസമയം ഇന്ന് ഉച്ചക്ക് രണ്ടിന് തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ് ഹോമില്‍ വിളിച്ചുചേര്‍ക്കുന്ന ഐക്യദാര്‍ഢ്യസമിതിയുടെ വിപുലമായ യോഗത്തില്‍ സമരം ഏത് രീതിയിലാവണമെന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുമെന്ന് ഐക്യദാര്‍ഢ്യ സമിതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."