HOME
DETAILS

ബി.ജെ.പി പ്രസിഡന്റ്: കുമ്മനത്തിനു വേണ്ടി ആര്‍.എസ്.എസ് ശക്തമായി രംഗത്ത്

  
backup
November 19 2019 | 05:11 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae

 



കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യത്തില്‍ ആര്‍.എസ്.എസ് നേതൃത്വം പിടിമുറുക്കി.
കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നേതൃയോഗമായ ബൈഠക്കില്‍ ബി.ജെ.പി പ്രവര്‍ത്തനം സംസ്ഥാനത്ത് ഗ്രൂപ്പ് അതിപ്രസരത്തില്‍നിന്ന് മുക്തമാക്കി കൊണ്ടുപോകുന്നതിന് കുമ്മനം തന്നെയാണ് നല്ലതെന്ന തീരുമാനമാണ് കൈക്കൊണ്ടത്. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് ആരെ നിയമിക്കണമന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വം തീരുമാനമെടുക്കുന്നതിന് മുമ്പായി ആര്‍.എസ്.എസിന്റെ അഭിപ്രായം തേടിയിരുന്നു.
കൊച്ചിയിലെ യോഗത്തിന് മുന്നോടിയായി ആര്‍.എസ്.എസ് നേതൃത്വവുമായി ബി.ജെ.പിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളായ ഹരികൃഷ്ണന്‍, സുദര്‍ശന്‍, എം.രാധാകൃഷ്ണന്‍ എന്നിവരുമായിട്ടായിരുന്നു കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയത്.
ഈ യോഗത്തില്‍ കുമ്മനത്തിന് വേണ്ടി ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ശക്തമായ നിലപാടാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പലരുടെയും പേരുകള്‍ ഉയര്‍ന്നുവെങ്കിലും കൂടുതല്‍ സമ്മര്‍ദ്ദം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രനും എം.ടി രമേശിനും വേണ്ടിയാണ്. മുരളീധരപക്ഷത്തുള്ളവര്‍ സുരേന്ദ്രന് വേണ്ടി വാദിക്കുമ്പോള്‍ പി.കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവര്‍ പി.കെ കൃഷ്ണദാസ് അല്ലെങ്കില്‍ എം.ടി രമേശ് എന്ന നിലപാടിലാണ്. സുരേന്ദ്രന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനും താല്‍പര്യമുള്ളത് മനസിലാക്കിയാണ് ആര്‍.എസ്.എസ് കുമ്മനത്തിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത്.
കുമ്മനത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി മിസോറം ഗവര്‍ണറായി നിശ്ചയിച്ചപ്പോള്‍ കൂടിയാലോചിക്കാത്തതില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് അമര്‍ഷമുണ്ട്. കൂടാതെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലേക്ക് കുമ്മനത്തെ പരിഗണിക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടെങ്കിലും അതും അവഗണിച്ചു. ഇതിലും ആര്‍.എസ്.എസ് നേതൃത്വത്തിന് പ്രതിഷേധമുണ്ട്. ഇക്കാര്യവും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായി. ഗ്രൂപ്പ് നോമിനികളെ നിയമിച്ചാല്‍ സംഘടന കൂടുതല്‍ ദുര്‍ബലമാകുമെന്നും പാര്‍ട്ടിയെയും എന്‍.ഡി.എ സംവിധാനവും ശക്തിപ്പെടുത്തുന്നതിന് ഗ്രൂപ്പിന് അതീതനായവര്‍ തന്നെ വേണമെന്നാണ് ആര്‍.എസ്.എസിന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago