ഇടിഞ്ഞു പൊളിഞ്ഞു പുല്ലു വളര്‍ന്ന ഒപ്പന വേദി; മത്സരാര്‍ഥികള്‍ പിന്മാറി
നെയ്യാറ്റിന്‍കര: ഇടിഞ്ഞു പൊളിഞ്ഞ് പുല്ലുവളര്‍ന്ന് ഒപ്പന വേദി, മത്സരത്തില്‍ നിന്ന് പിന്മാറി മത്സരാര്‍ഥികള്‍, സംഭവം അറിഞ്ഞെത്തിയ കെ.എസ.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വേദി കൈയേറി.
ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദി മൂന്നില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. ഒരു മണിക്കൂറോളം പരിപാടി തടസപെട്ടു. പിന്നീട് ഒപ്പന വേദി മാറ്റിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. വട്ടപ്പാട്ട് മത്സരം കഴിഞ്ഞ് ഒപ്പനയ്ക്കെത്തിയ കുട്ടികള്‍ വേദിയിലെത്തിയപ്പോഴാണ് പുല്ല് വളര്‍ന്നു നില്ക്കുന്ന കുഴികളും അതിനു മുകളില്‍ പരവതാനി വിരിച്ചിട്ടിരിക്കുന്നത് കണ്ടത്. ഈ വേദിയില്‍ കളിക്കാന്‍ കഴിയില്ലെന്ന് രക്ഷകര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടതോടെ പാറപ്പൊടി കൊണ്ടിട്ട് കുഴികള്‍ മൂടി അഞ്ച് മിനിട്ടിനുള്ളില്‍ മത്സരം ആരംഭിക്കുമെന്ന് അറിയിച്ചു.
ഇതോടെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകളും മറ്റ് രക്ഷകര്‍ത്താക്കളും രംഗത്തെത്തി തുടര്‍ന്ന് ഡി.ഡിയുടെ നിര്‍ദേശ പ്രകാരം വേദി അഞ്ചിലേക്ക് ഒപ്പന മത്സരം മാറ്റി. മൂന്ന് മണി മുതല്‍ വേഷമിട്ട് തയാറായിരുന്ന വിദ്യാര്‍ഥികള്‍ ഇതിനകം ക്ഷീണിച്ച് അവശരായി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."