വിദ്യാര്‍ഥിനിയുടെ മരണം: ഫാത്തിമ മാതാ നാഷനല്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
കൊല്ലം: ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജിന് അനിശ്ചിത കാലത്തേക്ക് പ്രിന്‍സിപ്പല്‍ അവധി നല്‍കി.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കോളജില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല. ഇനി നടക്കാനിരിക്കുന്ന എല്ലാ ഒന്നാംവര്‍ഷ പരീക്ഷകളും മാറ്റിവച്ചു.
സമഗ്ര അന്വേഷണം നടത്തണം: കെ.എസ്.യു
കൊല്ലം: ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ഥിനി പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ ആവശ്യപ്പെട്ടു. മരിച്ച രാഖിയെ പരീക്ഷാ ഹാളില്‍ വച്ച് കോപ്പിയടിച്ചെന്ന ആരോപണത്തില്‍ അധ്യാപകരും സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് സഹപാഠികള്‍ പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ഓട്ടോണമസ് കോളജിന്റെ അധികാരത്തില്‍ പരീക്ഷാനടത്തിപ്പിലും ഹാജര്‍, കൂട്ടതോല്‍പ്പിക്കല്‍, ഇന്റേണല്‍ വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികള്‍ ഈ കോളജില്‍ നിന്നും പതിവായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. രാഖിയുടെ മരണത്തെക്കുറിച്ച് കുടുംബത്തിനും കോളജിലെ വിദ്യാര്‍ഥികള്‍ക്കും ബോധ്യമാകുന്ന രീതിയില്‍ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തണം. അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്ന് കെ.എസ്.യു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."