HOME
DETAILS

370: ഫാറൂഖില്ലാതെ ചര്‍ച്ച വേണ്ട; ലോക്‌സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

  
backup
November 19 2019 | 06:11 AM

loksabha-winter-session-article-370-792695-2

 

 


ന്യൂഡല്‍ഹി: കശ്മിരില്‍ വീട്ടുതടങ്കലിലുള്ള ലോക്‌സഭാംഗം ഫാറൂഖ് അബ്ദുല്ലയെ സഭയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ഫാറൂഖ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും തടങ്കലില്‍വയ്ക്കാന്‍ ഫാറൂഖ് ചെയ്ത കുറ്റമെന്താണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ഫാറൂഖില്ലാതെ 370ല്‍ ചര്‍ച്ച വേണ്ടെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രംഗന്‍ ചൗധരി, ഡി.എം.കെയുടെ ടി.ആര്‍ ബാലു എന്നിവരാണ് പ്രധാനമായി ശൂന്യവേളയിലും ചോദ്യോത്തര വേളയിലും വിഷയം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലില്‍ അല്ലെന്ന് കഴിഞ്ഞ സഭാ സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ അറിയിച്ചതിനാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സ്പീക്കര്‍ ഓംബിര്‍ല സ്വീകരിച്ചത്. എന്നാല്‍ അത് വസ്തുതാവിരുദ്ധമാണെന്ന് അധിര്‍ ചൗധരി ചൂണ്ടിക്കാട്ടി. നിങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളെ കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള അംഗങ്ങളെ തടയുന്നു. ഇത് എല്ലാ എം.പിമാരെയും അപമാനിക്കലാണെന്നും അധിര്‍ ചൗധരി പറഞ്ഞു.
ഫാറൂഖിനെ സഭയില്‍ കൊണ്ടുവരാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് ടി.ആര്‍ ബാലു ആവശ്യപ്പെട്ടു. അന്യായമായി ഒരു സഭാംഗത്തെ തടവിലാക്കുമ്പോള്‍ അതില്‍ ഇടപെടേണ്ട ബാധ്യത സ്പീക്കര്‍ക്കുണ്ട്. മുന്‍മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയ്‌ക്കെതിരേ ബലപ്രയോഗമുണ്ടായെന്ന് അവരുടെ മകള്‍ തന്നെ പറയുന്നുവെന്നും ബാലു ചൂണ്ടിക്കാട്ടി. ഫാറൂഖ് മുന്‍കരുതല്‍ കസ്റ്റഡിയിലായതിനാല്‍ സ്പീക്കര്‍ക്ക് ഉത്തരവിലൂടെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് എം.പി ഹസ്‌നയ്ന്‍ മസൂദി ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്പീക്കര്‍ ഇത് നിരസിച്ചതോടെ സഭയില്‍ തുടര്‍ച്ചയായി പ്രതിപക്ഷം മുദ്രാവാക്യവിളികളുയര്‍ത്തി. പ്രതിപക്ഷ അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണമെന്നും മുദ്രാവാക്യമുയര്‍ന്നു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതാണെന്നും ബഹളം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി അഭ്യര്‍ഥിച്ചെങ്കിലും ബഹളം അവസാനിച്ചില്ല.
ഗാന്ധി കുടുംബത്തിന്റെയും മന്‍മോഹന്‍ സിങ്ങിന്റെയും എസ്.പി.ജി സുരക്ഷ എടുത്തു കളഞ്ഞതിനെയും ചൗധരി ചോദ്യം ചെയ്തു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെന്ന് ചൗധരി പറഞ്ഞു. വാജ്‌പേയിക്ക് പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ടിട്ടും തങ്ങള്‍ എസ്.പി.ജി സുരക്ഷ തുടര്‍ന്നിരുന്നുവെന്ന് ചൗധരി പറഞ്ഞു.
ഇതിനിടെ പ്രേമചന്ദ്രന്‍ എം.പിക്ക് ഉപചോദ്യം ചോദിക്കാനുള്ള അവസരം സ്പീക്കര്‍ നല്‍കിയപ്പോള്‍ ഫാറൂഖ് അബ്ദുല്ലയില്ലാത്തതിനാല്‍ സഭ ചട്ടപ്രകാരമല്ലെന്നും അതിനാല്‍ ചോദ്യം ചോദിക്കുന്നില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago