HOME
DETAILS
MAL
കോഴി കര്‍ഷക കണ്വന്ഷന്
backup
July 29 2017 | 18:07 PM
പെരുമ്പാവൂര്‍: എറണാകുളം ജില്ലാതല കോഴി കര്‍ഷക കണ്വന്ഷന് പെരുമ്പാവൂര്‍ സഫ ഓഡിറ്റോറിയത്തില്‍ നടന്നു.
കേരളത്തിലെ കോഴിയിറച്ചി മാര്‍ക്കറ്റ് തീരുമാനിക്കുന്നത് തമിഴ്നാട് ലോബിയാണെന്നും ഇതിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കേന്ദ്രീകരിച്ച് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തരണമെന്നും കണ്‍വന്‍ഷനില്‍ ആവശ്യപ്പെട്ടു. ജി.എസ്.ടി നടപ്പിലാക്കിയപ്പോള്‍ അതിന്റെ ഗുണം ലഭിക്കുന്നത് തമിഴ്നാട് ലോബിക്കും കുത്തകകള്‍ക്കും മാത്രമാണെന്നും കണ്വെന്ഷന് ആരോപിച്ചു.
കര്‍ഷകസംഘം സംസ്ഥാന കമ്മറ്റിയംഗ റ്റി.കെ മോഹനന് ഉദ്ഘാടനം നിര്‍വഹിച്ചു. എം.സി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ്ജ് എബ്രഹാം വിഷയാവതരണം നടത്തി. പി.അശോകന്, എം.പി വിജയന്, പി.കെ സോമന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."