HOME
DETAILS
MAL
ഭാരതപ്പുഴയുടെ തീരങ്ങളില്‍ മണല്‍വേട്ട
backup
November 29 2018 | 06:11 AM
തൃപ്രങ്ങോട്: ഭാരതപ്പുഴയുടെ തീരങ്ങളില്‍ മണല്‍ വേട്ട. തിരൂര്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ മണല്‍ ശേഖരം പിടികൂടിയത്. പള്ളിക്കടവ്, കനാല്‍ റോഡ്, ചെയ്ത്താന് കുണ്ട് തുടങ്ങിയ കടവുകളില്‍ നടത്തിയ റെയ്ഡിലാണ് അമ്പതോളം ലോഡ് അനധികൃതമായി ശേഖരിച്ചു വെച്ച മണല്‍ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മണല്‍ തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി. മണല്‍ കലവയ്ക്ക് കൈമാറും. ഭൂരേഖ തഹസില്‍ദാര്‍ രാജേന്ദ്രന് പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെ. തഹസില്‍ദാര്‍ പി.ഉണ്ണി, ഡി.ടിമാരായ കെ.എ ജലീല്‍, എ.ബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് മണല്‍ വേട്ട നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."