സായ് നന്ദന @12 പൊന്നിലേക്ക് ചാടിയത് 4.94 മീറ്റര്‍
സ്വന്തം ലേഖിക
മാങ്ങാട്ടുപറമ്പ്: സായ് നന്ദനയുടെ പ്രായം 12 വയസ്. ഈ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് സായ്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ സായ് നന്ദന സ്വര്‍ണം നേടാനായി ചാടിയത് 4.94 മീറ്റര്‍.
സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പാലക്കാട് കൊപ്പം മണ്ണങ്കോട് എ.യു.പി സ്‌കൂളിന് സ്വര്‍ണം നേടിക്കൊടുത്താണ് സായ് മിന്നുന്ന താരമായത്. കുടുംബത്തിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും പരിശീലകരുടെയും പ്രാര്‍ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമാണ് സായ് നന്ദനയുടെ സ്വര്‍ണത്തിളക്കം.
എ.യു.പി.എസ് മണ്ണങ്കോടിലെ ഏഴാം ക്ലസ് വിദ്യാര്‍ഥിനിയാണ്. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സന്തോഷ് കുമാറിന്റെയും ശ്രീലതയുടെയും മകളാണ് സായ് നന്ദന. സ്‌കൂളിലെ അധ്യാപകരുടെയും പരിശീലകരുടെയും പൂര്‍ണ പിന്തുണയിലാണ് സായ് മത്സരരംഗത്തേക്ക് കടന്നു വന്നതെന്ന് അമ്മ ശ്രീലത പറഞ്ഞു.
ആദ്യമായാണ് സംസ്ഥാന മത്സരത്തില്‍ സ്വര്‍ണം നേടുന്നത്. മൂന്നാം ക്ലസ് മുതല്‍ പരിശീലനം നേടിവരികയാണ് സായ്. ഹരിദേവന്‍, സഫീര്‍ എന്നിവരാണ് പരിശീലകര്‍.
തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡേണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ ബി.എസ് സുബിന (4.89) വെള്ളിയും കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ ജീന ബേസില്‍ (4.88) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."