ലക്ഷ്യത്തിലെത്താന്‍ പുതുതലമുറ കഠിനമായി പരിശ്രമിക്കണം: ചെന്നിത്തല
പെരുമ്പാവൂര്‍: യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ പുതുതലമുറ കഠിനമായി പരിശ്രമിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സര പരീക്ഷകളുടെയും വ്യക്തിഗത മികവിന്റെയും ഈ കാലഘട്ടത്തില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച് അറിവ് നേടുവാന്‍ ഈ തലമുറയ്ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുമ്പാവൂര്‍ എം.എല്‍.എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഇന്‍സ്പയര്‍ പെരുമ്പാവൂരിന്റെ ഭാഗമായുള്ള എം.എല്‍.എ അവാര്‍ഡ് 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസവും നമ്മുടെ സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെ വളരെ വേഗത്തില്‍ സാംശീകരിക്കുവാനും രാഷ്ട്ര പുനര്‍നിര്‍മിതിക്കായി സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാനും നമ്മള്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നീ വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 200 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നല്‍കിയ വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വര്‍ഗീസ് മൂലനെ ആദരിച്ചു.
മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, പെരിയാര്‍പുഴ കുറുകെ നീന്തി കടന്ന സഹോദരങ്ങളായ ഷിഫ ഷാനവാസ്, ഹിഷാം ഷാനവാസ്, ടെന്നീസ് വോളി ഇന്ത്യന്‍ ടീമംഗം ജോഷ്വാ.എം.ജോഷി, സാഹിത്യപ്രവര്‍ത്തന മികവിന് മനോജ് വെങ്ങോല, ധീരതയ്കുള്ള ദേശീയ പുരസ്‌കാര ജേതാവ് ബിനില്‍ മഞ്ഞളി, ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഏലിയാസ് ഐസക് തുടങ്ങിയവരെ ആദരിച്ചു. ചടങ്ങില്‍ ഉന്നത വിജയം നേടിയ അറുന്നൂറോളം വിദ്യാര്‍ഥികള്‍ക്കും നൂറു ശതമാനം വിജയം നേടിയ 26 സ്‌കൂളുകള്‍ക്കും പുരസ്‌കാരം വിതരണം ചെയ്തു.
മുന്‍ നിയമസഭാ സ്പീകര്‍ പി.പി തങ്കച്ചന്‍ മുഖ്യാതിഥി ആയിരുന്നു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡാമി പോള്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സതി ജയകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷ്ണന്‍, മുംതാസ് ടീച്ചര്‍, കെ.പി.സി.സി സെക്രട്ടറി ടി.എം സക്കീര്‍ ഹുസൈന്‍, എന്‍.എം സലീം, സൗമിനി ബാബു, മേഴ്‌സി ജോര്‍ജ്, ഒ.ദേവസി, ബേസില്‍ പോള്‍, ഡാനിയല്‍ മാസ്റ്റര്‍, നിഷ വിജയന്‍, കെ.പി വര്‍ഗീസ്, മനോജ് മൂത്തേടന്‍, പി.പി അവറാച്ചന്‍, ജോജി ജേക്കബ്, ഡി, ഇ. ഒ രമണി ടീച്ചര്‍, എ.ഇ.ഒ കെ.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."