കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗം:റോറോ ജെട്ടി നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ അഴിമതിയെന്ന് പ്രതിപക്ഷം
കൊച്ചി: റോ-റോ ജെട്ടി നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ വന്‍ അഴിമതിയാണെന്ന് കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും കൊച്ചി കോര്‍പറേഷും തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ വന്‍ അഴിമത് നടന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.
കരാറില്‍ ജെട്ടിയുടെ നിര്‍മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന് വ്യവസ്ഥചെയ്തിട്ടില്ലെന്ന് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പറഞ്ഞുറപ്പിച്ചതിനേക്കാള്‍ കൂടുതല്‍തുക ഉണ്ടായാല്‍ അത് നല്‍കാന്‍ കോര്‍പറേഷന് ബാധ്യതയുള്ള വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് പീറ്റര്‍ പറഞ്ഞു.
ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് മുഴുവന്‍ പണവും നല്‍കികഴിഞ്ഞതില്‍ ദുരൂഹതയുണ്ടന്നും ഇതില്‍ അഴിമതിയുണ്ടെന്നും എല്‍.ഡി.എഫ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നാലുമാസങ്ങള്‍ക്ക് മുമ്പ് കമ്പനിരൂപീകരിക്കുമെന്ന് മേയര്‍ പറഞ്ഞുവെങ്കിലും അതുണ്ടായില്ല. മേയര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്നും ബെനഡിക്ട് പറഞ്ഞു. മൂറിങ്ങ് ജെട്ടിയുടെ നിര്‍മാണത്തിനായി വെള്ളത്തില്‍ സ്ഥാപിക്കുന്നതിനായി 28 കോണ്‍ക്രീറ്റ് തൂണുകള്‍ കരാറുകാരന്‍ നിര്‍മിച്ചുകഴിഞ്ഞു. എന്നാല്‍ ഡി.പി.ആര്‍ മാറ്റാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
തൂണുകളുടെ നിര്‍മാണത്തിന് മാത്രം ഒരുകോടിരൂപയാണ് ചെലവായിരിക്കുന്നത്. ഡി.പി.ആര്‍ മാറ്റിയാല്‍ ഈ തൂണുകള്‍ ആവശ്യമില്ലാതെവരുമെന്നും ബെനഡിക്ട് വ്യക്തമാക്കുന്നു.
നിലവിലെ നിര്‍മാണരീതി അനുസരിച്ച് മൂന്നുമാസക്കാലം ജങ്കാര്‍സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്ന് മേയര്‍ വ്യക്തമാക്കി. ഇത് ഒഴിവാക്കാന്‍ നിലവിലുള്ള ജെട്ടിയുടെ ഇടതുവശത്തേക്ക് 16 മീറ്റര്‍മാറി നിര്‍മാണം ആരംഭിക്കേണ്ടിവരും. ഇത്തരത്തില്‍ രണ്ടുനിര്‍ദേശങ്ങളാണ് കോര്‍പറേഷന് മുന്നിലുള്ളതെന്ന് മേയര്‍ പറഞ്ഞു. റോ-റോ ജങ്കാറിന്റെ പണി ഷിപ്പയാര്‍ഡില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇതേസമയം തന്നെ ജെട്ടിയുടെ നിര്‍മാണവും പുരോഗമിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ജങ്കാറുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ മൂറിങ്ങ് സംവിധാനത്തിന്റെ പണി മാറ്റിവക്കുകയായിരുന്നു. ജങ്കാറുകള്‍ മൂറിങ്ങ് സംവിധാനത്തില്‍ വന്ന് ഇടിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.
എന്നാല്‍ നിലവിലുള്ള സര്‍വീസ് നിര്‍ത്തിവെച്ചാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്.
അതനുസരിഞ്ഞ് ഇടത്തോട്ട് 16 മീറ്റര്‍ വരെ മാറ്റി മൂറിങ്ങ് സംവിധാനം ഒരുക്കാനാണ് വിദഗ്ധ നിര്‍ദേശം ഉണ്ടായത്. ദ്ധതിയില്‍ അഴിമതിയില്ലന്നും സുതാര്യമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും മേയര്‍ പറഞ്ഞു. ജെട്ടിയുടെ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ശ്യമള എസ് പ്രഭുവും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."