ഹൂതി വിമതര്‍ സഊദി കപ്പല്‍ തട്ടിയെടുത്തതായി സഖ്യസേന
ജിദ്ദ: ഹൂതി വിമതര്‍ സഊദി കപ്പല്‍ തട്ടിയെടുത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സഊദി കപ്പല്‍ റാബിഗ് മൂന്ന് ആണ് ഹൂതികള്‍ തട്ടിയെടുത്തത്. ഞായറാഴ്ച രാത്രി 10.58 ന് ചെങ്കടലിന് തെക്കു ഭാഗത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് സഊദി കപ്പല്‍ രണ്ടു ബോട്ടുകളിലെത്തിയ ആയുധധാരികളായ ഹൂതി മിലീഷ്യകള്‍ തട്ടിയെടുത്തത്.
ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രില്ലിംഗ് റിഗ് വലിച്ചു കൊണ്ടുപോകുകയായിരുന്നു കപ്പല്‍. കപ്പലില്‍ എത്ര ജീവനക്കാരുണ്ടെന്ന് കേണല്‍ തുര്‍ക്കി അല്‍മാലികി വെളിപ്പെടുത്തിയില്ല. അന്താരാഷ്ട്ര സ്വതന്ത്ര കപ്പല്‍ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ബാബല്‍ മന്ദഖ് കടലിടുക്കിന്റെയും ദക്ഷിണ ചെങ്കടലിന്റെ സുരക്ഷക്കും ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുന്നു. വിവിധ രാജ്യക്കാരായ കപ്പല്‍ ജീവനക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഹൂതി വിമതര്‍ക്കാണ്. മേഖലാ, ആഗോള സുരക്ഷ സംരക്ഷിക്കുന്നതിന് ഹൂത്തി ഭീകരക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് സഖ്യസേന തുടരുമെന്നും കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."