HOME
DETAILS

കണ്ണൂര്‍ വിമാനത്താവളം റണ്‍വേ 4000 മീറ്ററാക്കാന്‍ സ്ഥലമെടുപ്പ് ഉടന്‍

  
backup
August 07 2016 | 20:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b1%e0%b4%a3

മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു


മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വര്‍ധിപ്പിക്കാനാവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കു ജില്ലാ കലക്ടര്‍ പി ബാലകിരണിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ള ആറു റോഡുകള്‍ വീതികൂട്ടി വികസിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളും അടിയന്തിരമായി പൂര്‍ത്തിയാക്കും.
റണ്‍വേയുടെ ലൈറ്റിങ് സംവിധാനം 900 മീറ്ററില്‍ ചെയ്യാനും ഇതിനാവശ്യമായ വിധം രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ നിര്‍മാണ കമ്പനിയുമായി കിയാല്‍ എം.ഡി ചര്‍ച്ച നടത്താനും ധാരണയായി. പരിസരങ്ങളിലേക്കു ചെളിവെള്ളം ഒഴുകുന്ന പ്രശ്‌നം പരിഹരിക്കുവാനുള്ള നടപടികളും തീരുമാനിച്ചു. ഡ്രെയിനേജ് പ്രവൃത്തി നവംബറോടെ പൂര്‍ത്തിയാക്കും. മണ്ണൊലിപ്പ് തടയാന്‍ പുല്ല് വച്ചുപിടിപ്പിക്കുന്നതു സെപ്റ്റംബര്‍ മാസത്തോടെയും പൂര്‍ത്തിയാക്കും.
രണ്ടു തോടിന്റെ പ്രവൃത്തി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി ആരംഭിച്ചതായും കിയാല്‍ എം.ഡി വി തുളസീദാസ് യോഗത്തില്‍ അറിയിച്ചു.വിമാനത്താവള പ്രവൃത്തിയുടെ ഭാഗമായി കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിലെ തടസം അടിയന്തിരമായി നീക്കി തുക ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇന്നലെ വൈകിട്ട് മൂന്നോടെ പദ്ധതി പ്രദേശത്തെത്തിയ മുഖ്യമന്ത്രി നാലര വരെ ഇവിടെ ചെലവഴിച്ചു. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തികളും അദ്ദേഹം നേരില്‍ക്കണ്ടു. യോഗത്തില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കെ.കെ രാഗേഷ് എം.പി, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസ, മുന്‍ എം.എല്‍.എ പി ജയരാജന്‍ തുടങ്ങിയവരും സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago