കോണ്‍ക്രീറ്റ് പില്ലറില്‍ വിള്ളല്‍; സിവില്‍ സ്റ്റേഷന്‍ കെട്ടിടം അപകട ഭീഷണിയില്‍
കാക്കനാട്: ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടം അപകട ഭീഷണയില്‍. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പില്ലറുകളില്‍ ഒന്നിന് കാര്യമായ വിള്ളല്‍ സംഭവിച്ചിട്ടുള്ളതാണ് ഇതിന് കാരണം. എന്നാല്‍ കെട്ടിടത്തിന് പറ്റിയ ക്ഷതം അധികൃതര്‍ കണ്ടമട്ടില്ല.
സിവില്‍ സ്റ്റേഷന്റെ പഴയ ബ്ലോക്കിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലുള്ള പില്ലറിന്റെ താഴ്ഭാഗത്താണ് വിള്ളല്‍ വീണിട്ടുള്ളത്. ഇവിടെ നിന്ന് കോണ്‍ക്രീറ്റിന്റെ അംശങ്ങള്‍ വീണുപോയ നിലയിലാണ്. പില്ലര്‍ വാര്‍ക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കമ്പികള്‍ പുറത്ത് കാണാവുന്ന നിലയിലുമാണ്. ഇതിന് മുന്‍പ് പലപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാകും. ഇതിന് സമീപമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സിമുലേറ്റര്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടം. ഇവരുടെ ഹിയറിങ് നടക്കുന്നതും ഈ കെട്ടിടത്തിലാണ്. ഇതുവഴിയാണ് സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാരും മറ്റും കാന്റീനിലേക്ക് പോകുന്ന വഴിയാണ്. മാത്രമല്ല സിവില്‍ സ്‌റ്റേഷന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നുള്ള ഗേയ്റ്റിലൂടെ ബാങ്കിലേക്കും കലക്ടറേറ്റിലേക്കും പോകുന്നതും പില്ലര്‍ വിള്ളല്‍ വന്ന സ്ഥലത്ത് കൂടിയാണ്. സിവില്‍ സ്റ്റേഷനിലെ തൂപ്പുക്കാരും മറ്റും അടിച്ചുവാരിയ മാലിന്യമറ്റും കൊണ്ടുവന്നിടുന്നതും ഇവിടെയാണ്. എന്നാല്‍ ആരും തന്നെ ഈ കെട്ടിടത്തിന്റെ വിള്ളല്‍ കാണുകയോ, റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.
സിവില്‍ സ്‌റ്റേഷന്റെ അറ്റകുറ്റപണിക്കായി പ്രവര്‍ത്തിക്കുന്ന പൊതുമരാമത്തിന്റെ പ്രത്യേകത വിഭാഗം സിവില്‍ സ്റ്റേഷന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് മറ്റൊരു പ്രത്യേകത. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരുണ്ട്. എന്നാല്‍ അവരൊന്നും കെട്ടിടത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ള ഈ പില്ലറിന്റെ പൊട്ടലും വിള്ളലും കണ്ടമട്ടില്ല. കൂടാതെ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ തെക്കു ഭാഗം തറക്ക് മുകളില്‍ ധാരാളം പൊട്ടലുകളുണ്ട്. മര്‍മ്മ പ്രധാനമായും 78 ഓളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയും രണ്ടായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ് സിവില്‍ സ്‌റ്റേഷന്‍. ജില്ലയുടെ ഭരണസീരാകേന്ദ്രവും കലക്ടറേറ്റും പ്രവര്‍ത്തിക്കുന്നതും ഈ കെട്ടിടത്തില്‍ തന്നെയാണ്.
എന്നാല്‍, കെട്ടിടത്തിന് സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന ഈ കേടുപാടുകള്‍ ആരും കാണുകയോ, തിരിഞ്ഞു നോക്കുകയോ ചെയ്തിട്ടില്ല. ഈ വിള്ളലില്‍ കൂടി വലിയ അപകടത്തിലേക്ക് എത്തുമ്പോഴെ അധികൃതര്‍ കണ്ണ് തുറക്കു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."