കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് എക്‌സാമിന് സൗജന്യ പരിശീലനം
കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് എക്‌സാമിന് പങ്കെടുക്കുന്ന 12 വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മാസത്തെ സൗജന്യ തീവ്ര പരിശീലനം നല്‍കുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവരും മുമ്പ് പി.എസ്.സി പരീക്ഷയില്‍ പങ്കെടുത്തവരുമായിരിക്കണം.
സെലക്ഷന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ മുഖേനെ തെരഞ്ഞെടുക്കപ്പെടുന്ന 12 മികച്ച വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും അവസരം. മലപ്പുറം ജിലയ്യിലെ Ensign സിവില്‍ സര്‍വ്വീസ് അക്കാദമിയാണ് ഫാക്കല്‍റ്റി സേവനങ്ങള്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനം, താമസം, ഭക്ഷണം തുടങ്ങിയവ പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
കെ.എ.എസ് പഠനത്തോടൊപ്പം ആത്മീയ ശിക്ഷണവും ഉണ്ടാവും. സിവില്‍ സര്‍വ്വീസ്,പബ്ലിക് സര്‍വ്വീസ് എക്‌സാം റാങ്ക് ജേതാക്കളുടെ പ്രത്യേക ക്ലാസ്സുകളുണ്ടാവും. അപേക്ഷ സമര്‍പ്പിക്കുക. https://bit.ly/2CORHB. അവസാന തീയതി നവംബര്‍ 23. വിവരങ്ങള്‍ക്ക് വിളിക്കുക.
919447384499
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."