കായികക്കുതിപ്പില്‍ പാലക്കാടുതന്നെ, സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാര്
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയുടെ 2016ന് ശേഷം വീണ്ടും പാലക്കാട്ടേക്ക്. 18 സ്വര്‍ണവും 22 വെള്ളിയും 16 സ്വര്‍ണവും ഉള്‍പ്പെടെയാണ് പാലക്കാട് സ്വര്‍ണം സ്വന്തമാക്കിയത്. എറണാകുളം ജില്ലക്കാണ് രണ്ടാം സ്ഥാനം. എറണാകുളത്തിന് 21 സ്വര്‍ണമുണ്ട്. മൂന്നാം സ്ഥാനക്കാരായ കോഴിക്കോടിന് 12 സ്വര്‍ണമുണ്ട്. തിരുവനന്തപുരം നാലാമതും തൃശൂര്‍ അഞ്ചാമതുമാണ്.
സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി എച്ച്.എസ് എസിനാണ് രണ്ടാം സ്ഥാനം. 58.5 പോയിന്റാണ് ഇവര്‍ക്കു ലഭിച്ചത്. 32.5 പോയിന്റ് നേടിയ സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറയാണ് മൂന്നാമത്.
ഇതുവരെ എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസിലിനുള്ളത്. കല്ലടിയുടെ അക്കൗണ്ടി സ്കൂളിന് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമാണുള്ളത്. പൂല്ലൂരാംപാറ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും നേടി.
ഇന്ന് രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. സ്റ്റെഫി സാറാ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണം നേടിയത്. മറ്റൊരു വെങ്കലവും പാലക്കാടിനെ തേടിയെത്തി. പോള്‍വോള്‍ട്ടില്‍ നാല് പോയിന്റും രാവിലെ ലഭിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഒരു വെള്ളിയും മുന്‍ ചാംപ്യന്മാര് നേടി. കല്ലടി സ്കൂളിലൂടെ മാത്രം എട്ട് പോയിന്റാണ് രാവിലെ പാലക്കാട് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."