HOME
DETAILS
MAL
ശബരിമല പ്രശ്നത്തില്‍ നിന്ന് യു.ഡി.എഫ് ഓടി ഒളിക്കുന്നു- കടകംപള്ളി സുരേന്ദ്രന്
backup
November 29 2018 | 06:11 AM
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ നിന്ന് യു.ഡി.എഫ് ഓടി ഒളിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിഷയത്തില്‍ ഉണ്ടായ മാനക്കേട് മറക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. ഇതിനായാണ് ശബരിമല പ്രശ്നം ഉയര്‍ത്തി നിയമസഭയില്‍ ബഹളം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിലും അടിയന്തര പ്രമേയത്തിന് യു.ഡി.എഫ് ഇന്നും നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. ഇതിനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന്, ചോദ്യോത്തരവേള റദ്ദാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ വേഗത്തില്‍ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."