ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചു
കൊച്ചി: ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെ ജില്ലാതല പ്രവേശനോത്സവം 'സ്‌കൂള്‍ ചലേ ഹം' എന്ന പേരില്‍ മലമുറി നിര്‍മ്മല എല്‍.പി സ്‌കൂളില്‍ നടന്നു. പെരുമ്പാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ സമഗ്ര പദ്ധതി എസ്.എസ്.എ ഒരുക്കിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരായ മുഴുവന്‍ കുട്ടികളെയും സ്‌കൂള്‍ പ്രവേശനം ഉറപ്പു വരുത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം തുടര്‍ച്ചയായി ലഭിക്കുന്നതിനുമാവശ്യമായ പദ്ധതികള്‍ക്കാണ് എസ്.എസ്.എ രൂപം നല്‍കിയിട്ടുള്ളത്.
സ്‌കൂള്‍ പ്രവേശനം നേടാത്ത കുട്ടികളെ കത്തെുന്നതിനുള്ള സര്‍വേ എസ്.എസ്.എയുടെ നേതൃത്വത്തില്‍ ജില്ലയിലാകെ ജൂണ്‍മാസത്തില്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ 15 ബി.ആര്‍.സികളുടെയും നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.
സ്‌കൂള്‍ പ്രവേശനം നേടാത്ത 107 കുട്ടികളെ സര്‍വ്വേയിലൂടെ കണ്ടെത്തുകയും അവരെ അടുത്തുള്ള സ്‌കൂളുകളില്‍ ചേര്‍ക്കുകയും ചെയ്തു. സര്‍വേയിലൂടെ കണ്ടെത്തി സ്‌കൂളില്‍ ചേര്‍ത്ത 107 കുട്ടികള്‍ അടക്കം ഇതരസംസ്ഥാനക്കാരായ 2541 വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിച്ചു വരുന്നു.
ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളില്‍ എസ്.എസ്.എ പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ അധ്യയനവര്‍ഷത്തില്‍ ജില്ലയില്‍ 10 സ്‌കൂളില്‍ കൂടി പുതിയതായി എസ്.എസ്.എ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ജില്ലാതല പ്രവേശനോത്സവ ചടങ്ങില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അധ്യക്ഷത വഹിച്ചു. എസ്.എസ്.എ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ.എ.സാബിര്‍ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ് സ്വാഗതവും കൂവപ്പടി ബി.പി.ഒ പി.ജ്യോതിഷ് നന്ദിയും പറഞ്ഞു. പഞ്ചായത്തംഗം രാജന്‍ വര്‍ഗീസ്, സ്‌കൂള്‍ മാനേജര്‍ ടി.ടി. രാജന്‍, അര്‍ബന്‍ കോ ഓര്‍ഡിനേറ്റര്‍ പി.ബി രതീഷ്, പെരുമ്പാവൂര്‍ ബി.പി.ഒ ഐഷ കെ.എം, സ്‌കൂള്‍ പ്രധാനാധ്യാപകന്‍. എല്‍ദോ പോള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."