റോഡരികിലൂടെ ഗെയ്ല്‍ പദ്ധതിയുടെ പൈപ്പുകള്‍: നാട്ടുകാര്‍ ആശങ്കയില്‍
അന്തിക്കാട്: റോഡരികിലൂടെ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നതില്‍ ജനങ്ങള്‍ ആശങ്കയില്‍. കോള്‍ പടവുകളിലൂടെ കൊണ്ടു പോകുന്ന ഗെയ്ല്‍ പൈപ്പുകള്‍ പിന്നീടു റോഡരികിലൂടെയാണു സ്ഥാപിക്കുന്നത്. ഇതിനായി ഏനാമാക്കല്‍ ഭാഗത്ത് റോഡരികില്‍ ഗെയ്ല്‍ പൈപ്പുകള്‍ കൂട്ടിയിട്ട നിലയിലാണ്. റോഡരികിലൂടെ ഗെയ്ല്‍ പൈപ്പുകള്‍ കൊണ്ടു പോകുന്നതു സമീപത്തെ വീട്ടുകാര്‍ക്കാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്. ആറടിയിലേറെ താഴ്ചയിലാണു പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
റോഡരിക് പൊളിച്ചു പൈപ്പുകളിടുമ്പോള്‍ മഴ പെയ്താല്‍ മണ്ണിളകി ബസുകളുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.
നവംബര്‍ 20ന് എറവ് കൊടയാട്ടി കോള്‍ പടവില്‍ ഗെയ്ല്‍ പൈപ്പുകള്‍ സ്ഥാപിച്ചതിനു മുകളിലുടെ നിലം ഉഴുതുമറിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ മരിച്ചതാണ് ജനങ്ങളെ ഏറെ ആശങ്കയിലാക്കുന്നത്.
തിരക്കേറിയ റോഡരികിലൂടെ പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ അപകടം വര്‍ധിക്കുമെന്നാണു ജനങ്ങള്‍ പറയുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാതെ ഗെയ്ല്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."