HOME
DETAILS
MAL
ഗതാഗത കുരുക്കഴിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും
backup
July 29 2017 | 19:07 PM
ആലുവ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ തീരുമാനിച്ചു.
പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി പ്രാഥമിക നടപടി ക്രമങ്ങള്‍ക്കായി പത്ത് ലക്ഷം രൂപ ചിലവാകുമെന്നതിനാല്‍ ഈ തുക ലഭ്യമാക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
അത്താണി മുതല്‍ ചുങ്കം വരേയുള്ള കൈയ്യേറ്റങ്ങള്‍ കണ്ടെത്തന്നതിനായി താലൂക്ക് സര്‍വേയര്‍ക്ക് അനുമതി നല്കി. കണ്ടെത്തുന്ന സ്ഥലങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനായും സര്‍ക്കാരിന്റെ സഹായം തേടും. അപകട കേന്ദ്രങ്ങളായ ചുങ്കം വളവ്, ചെങ്ങമനാട് വളവ്, പുത്തന്‍തോട് വളവുകള്‍ നേരെയാക്കുന്നതിനായി സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായും അടിയന്തിര നടപടികള്‍ കൈക്കൊള്ളുവാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."