HOME
DETAILS

ജില്ലാ വികസന സമിതി യോഗം:കൃഷിനാശം: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കണം

  
backup
July 29 2017 | 19:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82%e0%b4%95

കൊച്ചി: കനത്ത മഴയിലും കാറ്റിലും വിളനാശം നേരിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി. കര്‍ഷകരില്‍ ഭൂരിഭാഗത്തിനും വിള ഇന്‍ഷുന്‍സ് ഇല്ലെന്നത് നഷ്ടപരിഹാരം അനുവദിക്കുമ്പോള്‍ കണക്കിലെടുക്കണം. മണല്‍ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എല്‍ദോ എബ്രഹാം എം.എല്‍.എയാണ് വിളനാശവും മണല്‍ക്ഷാമവും അടക്കമുള്ള വിഷയങ്ങള്‍ സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മൂവാറ്റുപുഴ താലൂക്കില്‍ അറുന്നൂറോളം ജാതിമരങ്ങളാണ് മഴയിലും കാറ്റിലും കടപുഴകിയത്. മറ്റ് വിളകള്‍ക്കും കാര്യമായ നാശമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരില്‍ നിന്നും തുക ലഭ്യമാകുന്ന മുറയ്ക്ക് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനാകുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് അവതാളത്തിലായിരിക്കുകയാണെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. ഗ്രാമീണ സര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചു. ഉള്ളവ തന്നെ സമയക്ലിപ്തത പാലിക്കുന്നില്ല. പുലര്‍ച്ചെയും രാത്രി വൈകിയുമുള്ള സര്‍വീസുകള്‍ ട്രിപ്പ് മുടക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എസ്.ടി.പി പദ്ധതിയില്‍ എം.സി റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം കൂത്താട്ടുകുളം ഭാഗത്ത് അപകടം പതിവായിരിക്കുകയാണെന്നും കൂത്താട്ടുകുളം ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നും അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. റോഡരികില്‍ അപകടാവസ്ഥയിലുള്ള വൃക്ഷങ്ങളും ശിഖരങ്ങളും നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. അടിയന്തര സാഹചര്യത്തില്‍ വാക്കാല്‍ അനുമതിയോടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വൃക്ഷങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാവുന്നതാണെന്ന് കലക്ടര്‍ വ്യക്തമാക്കി. കുഴികള്‍ നിറഞ്ഞത് മൂലം പിറവം പാലം ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ സാബു.കെ.ജേക്കബ് പറഞ്ഞു. കുഴികള്‍ മൂടാന്‍ ഈയാഴ്ച്ച തന്നെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
മുളന്തുരുത്തി ചങ്ങോലിപ്പാടം റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജോസ്.കെ. മാണി എം.പിയുടെ പ്രതിനിധി ജില്‍സ് പെരിയപ്പുറം നിര്‍ദേശിച്ചു. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വാത്തുരുത്തിയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പിയുടെ പ്രതിനിധി എം.പി ശിവദത്തന്‍ ആവശ്യപ്പെട്ടു.  ചെല്ലാനം മിനി ഹാര്‍ബര്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിന് തുക ലഭ്യമായിട്ടില്ലെന്ന് റവന്യൂ അധികൃതര്‍ യോഗത്തെ അറിയിച്ചു.
എം.എല്‍.എമാരായ പി.ടി. തോമസ്, റോജി.എം.ജോണ്‍, മരട് നഗരസഭ ചെയര്‍പഴ്‌സണല്‍ സുനില സിബി, പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ്.ഡി.കുറുപ്പ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago