ആഴക്കടലില്‍ കുടുങ്ങിയവര്‍ക്ക് തുണയായി തീരദേശ പൊലിസ്
കൊടുങ്ങല്ലൂര്‍: ആഴക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശ പൊലിസ് തുണയായി. അഴീക്കോട്നിന്നു കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനായി പുറപ്പെട്ട മുഹമ്മദ് സൈന്‍ എന്ന മത്സ്യ ബന്ധന ബോട്ട് കരയില്‍നിന്നു 17 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് യന്ത്രത്തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
മണിക്കൂറുകളോളം ആഴക്കടലില്‍ അകപ്പെട്ട ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ വഴി അഴീക്കോട് തീരദേശ പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും തീരദേശ പൊലിസിന്റെ ഫാസ്റ്റ് ഇന്റര്‍സ്പെറ്റര്‍ ബോട്ടില്‍ റെസ്ക്യൂ ടീം എത്തി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ബോട്ടിലുണ്ടായിരുന്ന ഷിബു, ഗഫൂര്‍, നവാസ്, ഇസ്മാഈല്‍ എന്നീ മത്സ്യതൊഴിലാളികളെയാണ് തീരദേശ പൊലിസ് രക്ഷപ്പെടുത്തിയത്. റസ്ക്യൂ സംഘത്തിനു കോസ്റ്റല്‍ സബ് ഇന്‍സ്പെക്ടര്‍ സുകുമാരന്‍ നേതൃത്വം നല്കി.
സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഒ.ടി ജോസഫ്, വി.എന്‍ പ്രശാന്ത് കുമാര്‍ എന്നിവരും ബോട്ട് ക്രൂ അംഗങ്ങളായ ജിന്സണ്, വിപിന്‍, അഖില്‍, ശരത്ത്, സുജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."