HOME
DETAILS

ജില്ലാ സ്‌കൂള്‍ കലോത്സവം: കലാരവത്തിന് നിറം മങ്ങിയ തുടക്കം

  
backup
November 29 2018 | 07:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-27

തൃശൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആളും ആരവവുമില്ലാത്ത തുടക്കം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ കലോത്സവമെന്ന പേരില്‍ ചടങ്ങ് തീര്‍ക്കലാണ് നഗരത്തിലെ 24 വേദികളിലായി നടക്കുന്നത്. രാവിലെ തുടങ്ങേണ്ട മത്സരങ്ങള്‍ തുടങ്ങാന്‍ ഏറെ വൈകി.
ഒന്നാം വേദിയായ ചെമ്പുക്കാവ് ഹോളി ഫാമിലി ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ നൃത്ത ഇനങ്ങള്‍ തുടങ്ങിയപ്പോള്‍ കാണികളായുണ്ടായിരുന്നത് ഇരുപതില്‍ താഴെ പേര്‍ മാത്രം. രണ്ടാം വേദിയായ ഹോളി ഫാമിലി ഗേള്‍സില്‍ നടന്ന മാര്‍ഗം കളി കാണാനും ബാലഭവനില്‍ നടന്ന മാപ്പിളപ്പാട്ട് മത്സരം കാണാനുമാണ് അന്‍പതോളം പേരെങ്കിലും എത്തിയത്. മറ്റു വേദികള്‍ പലതും കലാസ്വാദകര്‍ കൈയൊഴിഞ്ഞു. മാപ്പിളകലകള്‍ പലതും ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിയതും കലാസ്വാദകര്‍ക്ക് തിരിച്ചടിയായി.
കാണികള്‍ കൈയൊഴിഞ്ഞ കലോത്സവത്തെ സംഘാടകരും പൂര്‍ണ തോതില്‍ കൈയൊഴിഞ്ഞ മട്ടാണ്. ഏകോപനത്തിന്റെ കുറവ് എല്ലായിടത്തും ദൃശ്യം. വേദികള്‍ തിരഞ്ഞ് മത്സരാര്‍ഥികള്‍ നെട്ടോട്ടമോടുകയാണ്. വേദിക്ക് മുന്‍പില്‍ സൂചനാ ബോര്‍ഡുകള്‍ വയ്ക്കാന്‍ പോലും സംഘാടകര്‍ മറന്നു. നൃത്ത ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. പ്രളയത്തിന്റെ പേര് പറഞ്ഞുള്ള ചെലവ് ചുരുക്കലില്‍ ഗ്രീന്‍ റൂമും സംഘാടകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേദിക്ക് സമീപമുള്ള മൂത്രപ്പുരകളാണ് പെണ്‍കുട്ടികള്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്നത്. ഉടുത്തുകെട്ടലും ചമയവുമൊക്കെ നാലാള്‍ കാണ്‍കെ വേദിക്ക് സമീപം ചെയ്യണം.
ഗ്രീന്‍ റൂമിനെ കുറിച്ച് പരാതിപ്പെട്ട മത്സരാര്‍ഥികളോട് ഉള്ള സൗകര്യം ഉപയോഗിക്കാനാണ് സംഘാടകരുടെ മറുപടി. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നിടത്ത് ഒരു കര്‍ട്ടന്‍ പോലും വലിച്ചുകെട്ടാന്‍ സംഘാടകര്‍ തയാറായില്ല.
പല വേദികളിലും കുടിവെള്ളം പോലും കിട്ടാക്കനിയാണ്. മീഡിയാ സെന്റര്‍ അന്വേഷിച്ച് പല മത്സരാര്‍ഥികളും തെക്ക് വടക്ക് നടക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു സൗകര്യം വൈകിട്ട് വരെ എവിടേയുമുണ്ടായിരുന്നില്ല.
അത് പറഞ്ഞുകൊടുക്കാന്‍ സംഘാടകരുമില്ല. ശബ്ദ സംവിധാനത്തെക്കുറിച്ചും വിധി കര്‍ത്താക്കളെ ക്കുറിച്ചുമുള്ള പതിവ് പരാതികള്‍ക്കും ഇത്തവണ ഒരു കുറവുമില്ല. മത്സരങ്ങള്‍ അവസാനിച്ചിട്ട് ഫലം പുറത്തുവിടാതെ വിധികര്‍ത്താക്കള്‍ സ്ഥലം വിട്ടതിനെതിരേ മോഡല്‍ ഗേള്‍സില്‍ രക്ഷിതാക്കളും മത്സരാര്‍ഥികളും പ്രതിഷേധം സംഘടിപ്പിച്ചു.


കോല്‍ക്കളിയില്‍ കോണ്‍കോഡിന്റെ ആധിപത്യം


എരുമപ്പെട്ടി: ജില്ലാ കലോത്സവം ഹൈസ്‌കൂള്‍ കോല്‍ക്കളിയില്‍ കോണ്‍കോഡിന്റെ ആധിപത്യം. ഒന്‍പതു വര്‍ഷമായി സംസ്ഥാന തലത്തില്‍ കോണ്‍കോഡിന്റെ പ്രാതിനിധ്യമുണ്ട്. ആസിഫ് എടരിക്കോടിന്റെ ശിക്ഷണത്തില്‍ ചിട്ടയായ പരിശീലനത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വടക്കന്‍ വഴിമലക്കൂത്ത് ശൈലിയിലാണ് കോണ്‍കോഡ് സ്‌കൂള്‍ കളിച്ചത്. 11 ടീമുകള്‍ മത്സരിച്ചതില്‍ 10 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഹയര്‍ സെക്കന്‍ഡറി കോല്‍ക്കളി മത്സരം പൊതുവെ നിലവാരം കുറവായിരുന്നു.

സംഘകാലവും കെട്ടകാലവും പറഞ്ഞ് മോണോ ആക്ടില്‍ ദേവിക ആര്‍. മേനോന്‍

തൃശൂര്‍: പെരുംപ്രളയവും ശബരിമല വിഷയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രവുമൊക്കെ എച്ച്.എസ് വിഭാഗം മോണോ ആക്ട് വേദിയെ പ്രകമ്പനം കൊള്ളിച്ചെങ്കിലും സംഘ കാലവും കെട്ടകാലവും പറഞ്ഞ ദേവിക ആര്‍. മേനോനായിരുന്നു വേദിയിലെ താരം. സംഘ കാലഘട്ടത്തിലെ ഇളങ്കോവടികളുടെ ചിലപ്പതികാരം കഥയും അട്ടപ്പാടില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കഥയുമാണ് രണ്ടുകാലഘട്ടത്തിലായി ദേവിക അവതരിപ്പിച്ചത്.
യൗവനകാലത്ത് കണ്ണകിയെ ഉപേക്ഷിച്ച് സ്വതന്ത്രജീവിതം നയിച്ച കോവിലന്‍ അവസാനകാലത്ത് അവരെ തേടിയെത്തുകയും അയാളുടെ ദുരവസ്ഥയറിഞ്ഞ് കണ്ണകി തന്റെ ചിലമ്പ് ഭര്‍ത്താവിന് നല്‍കുകയും കോവിലന്‍ അതുമായി പോകുമ്പോള്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചതാണെന്നാരോപിച്ച് രാജാവ് കോവിലനെ വധിക്കുന്നതുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ ദേവിക അരങ്ങില്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ചു. ഭര്‍ത്താവിന് നീതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന കണ്ണകിയുടേയും അരി മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ നാട്ടുകൂട്ടം തല്ലിക്കൊന്ന മധുവിന്റെ അമ്മയുടെയും തേങ്ങലുകള്‍ കാലമെത്ര കഴിഞ്ഞാലും മാറാത്ത സമൂഹത്തിന്റെ പര്യായങ്ങളായി. പുറനാട്ടുകര ശ്രീ ശാരദ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ ദേവിക നാടോടിനൃത്തം, കേരള നടനം എന്നിവയിലും മത്സരിക്കുന്നുണ്ട്. പി.ആര്‍ രാമചന്ദ്രന്റെയും സിന്ധുവിന്റെയും മകളായ ദേവികയെ മോണോആക്ട് പരിശീലിപ്പിക്കുന്നത് ജയന്‍ അവണൂര്‍ ആണ്.


നോട്ടുനിരോധനവും ഗൗരി ലങ്കേഷ് വധവും പറഞ്ഞ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ മകന്‍

 

തൃശൂര്‍: നോട്ടുനിരോധനത്തിനെതിരേ വിമര്‍ശനം തൊടുത്ത് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ മകന്‍ നിരഞ്ജന്‍ കൃഷ്ണയുടെ മോണോആക്ട് ശ്രദ്ധേയമായി. ജനങ്ങളെ അടക്കിഭരിക്കുന്ന കേന്ദ്ര ഭരണനേതാക്കളും ഗത്യന്തരമില്ലാതെ അലയുന്ന ജനങ്ങളുമാണ് നിരഞ്ജന്റെ അവതരണത്തില്‍ നിറഞ്ഞത്. ഭാരതേന്ദു ഹരിശ്ചന്ദ്ര എഴുതിയ അന്തേര്‍നഗര്‍ ശവപ്പെട്ടിരാജ എന്ന ആക്ഷേപഹാസ്യമാണ് മോണോആക്ട് രൂപത്തില്‍ നിരഞ്ജന്‍ വേദിയിലെത്തിച്ചത്. പശുപൂജയും ഗൗരി ലങ്കേഷ് വധവും മന്ത്രിമാരുടെ തമ്മില്‍തല്ലുമെല്ലാം മോണോആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമവിലക്കും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയാത്ത വിധം മാധ്യമങ്ങളെയും ജനങ്ങളെയും നിശബ്ദരാക്കുന്ന ഭരണകൂട ഇടപെടലുകളും നിരഞ്ജന്‍ ശവപ്പെട്ടിരാജയിലൂടെ അവതരിപ്പിച്ചു.
വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് നിരഞ്ജന്‍. വൈശാഖ് അന്തിക്കാട് ആണ് മോണോആക്ടിലെ ഗുരു.

ഒഴിഞ്ഞ കസേരകള്‍ സാക്ഷി; നാടക അരങ്ങ് നിരാശപ്പെടുത്തി


തൃശൂര്‍: നിലവാരത്തകര്‍ച്ചയും പുതുമയില്ലാത്ത പ്രമേയങ്ങളുമായി കാണികളെ നിരാശപ്പെടുത്തി ജില്ലാ കലോത്സവം നാടകവേദി.
സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന എച്ച്.എസ് വിഭാഗം നാടകങ്ങള്‍ക്ക് കലാമൂല്യം കുറവാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. കാണികളും ഏറെ കുറവായിരുന്നു. നാടകം കാണാനെത്തിയവരില്‍ ഏറെയും നാടകത്തെ ഗൗരവമായി സമീപിക്കാനറിയാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളുമായിരുന്നു.
ശബ്ദസംവിധാനങ്ങള്‍ ഒരുക്കിയതിലെ പോരായ്മകളും നാടകം കാണുന്നതില്‍നിന്ന് കാണികളെ അകറ്റി. കാതടപ്പിക്കുന്ന ശബ്ദം മൂലം സംഭാഷണങ്ങള്‍ കേള്‍നാവാത്തതും അസഹനീയമായി. ഇതോടെ ഉണ്ടായിരുന്ന കാണികളും സ്ഥലം വിട്ടു. രാവിലെ ഒന്‍പതിന് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും മത്സരം നീണ്ടു. പതിനൊന്നിന് ശേഷമാണ് മത്സരം ആരംഭിച്ചത്. കാണികളുടെ കുറവ് നാടക അവതരണത്തെയും ബാധിച്ചു. പ്രളയം കഴിഞ്ഞുള്ള മേളയില്‍ സ്‌കൂള്‍ നാടക സംഘങ്ങളും ചെലവ് ചുരുക്കിയതോടെ രംഗസംവിധാനങ്ങളും ആകര്‍ഷകമല്ലാതെയായി.
കുറ്റമറ്റ രംഗസംവിധാനവും കാണികളെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഒന്നുമില്ലാതെയാണ് പല നാടകങ്ങളും അരങ്ങൊഴിഞ്ഞത്. പുറത്തു നിന്നുള്ള ശബ്ദങ്ങളും വാഹനങ്ങളുടെ ഒച്ചയും നാടകത്തെ ബാധിച്ചു.
സംസ്ഥാന സ്‌കൂള്‍ കലാേമളയില്‍ തൃശൂരിന്റെ നാടകങ്ങള്‍ മുന്‍ പന്തിയിലെത്തുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ നാടകങ്ങള്‍ പ്രതീക്ഷ നല്‍കുന്നില്ലെന്ന് കാണികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago