ടൂറിസം, ആയൂര്‍വേദം, വ്യവസായ മേഖലകളില്‍ കേരളവുമായി കൂടുതല്‍ സഹകരണത്തിന് റഷ്യ
ന്യൂഡല്‍ഹി: കേരളത്തിലെ ടൂറിസം, ആയൂര്‍വേദം, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ മുതലായ മേഖലകളില്‍ റഷ്യന്‍ ഗവണ്‍മെന്റ് അതീവ തത്പരരാണെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രി സെര്‍ഗെ പെരാമിന്‍ അറിയിച്ചു. കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ.എ.സമ്പത്തുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം കേരളവുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ചത്.
കേരളത്തിലേക്കുള്ള റഷ്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. കാലാവസ്ഥയും ഭൂപ്രകൃതിയും ജനങ്ങളുടെ സൗഹൃദ മനസ്ഥിതിയും വളരെ ആകര്‍ഷകമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി റഷ്യയില്‍ ആയുര്‍വേദത്തിന് കൂടുതല്‍ പ്രചാരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
റഷ്യയുടെ ഓണററി കൗണ്‍സിലറും തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറുമായ ഡോ.രതീഷ് സി. നായര്‍, മോസ്‌കോ സര്‍ക്കാരിന്റെ അന്താരാഷ്ട്ര വകുപ്പ് ഉപമേധാവി ഒലേഗ് ഷുക്തന്‍ ഡല്‍ഹിയിലെ റഷ്യന്‍ എംബസി സെക്രട്ടറി മിഖായേല്‍ തിത്രോവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."